Top

ലതാ മങ്കേഷ്കറുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

ജനുവരി 11 നാണ് ലതാ മങ്കേഷ്കറിന് കൊവിഡ് പോസിറ്റീവ് ആയത്.

30 Jan 2022 9:44 AM GMT
ഫിൽമി റിപ്പോർട്ടർ

ലതാ മങ്കേഷ്കറുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി
X

കൊവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ​ഗായിക ലതാ മങ്കേഷ്കറുടെ ആരോ​ഗ്യവസ്ഥയിൽ പുരോഗതി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഡോക്ടർ പ്രതിത് സംദാനിയാണ് ഇക്കാര്യം വാർത്ത ഏജൻസിയായ എഎൻഐയെ അറിയിച്ചത്.

ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. വെന്റിലേറ്റർ സപ്പോർട്ട് രണ്ടു ദിവസം മുൻപ് നീക്കം ചെയ്തു. ഇപ്പോൾ ലതാ മങ്കേഷ്‌കർ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർ പ്രതിത് പറഞ്ഞു.

ജനുവരി 11 നാണ് ലതാ മങ്കേഷ്കറിന് കൊവിഡ് പോസിറ്റീവ് ആയത്. തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് 2019ൽ ലതാ മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം പൂർണ വിശ്രമത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൊവിഡ് പിടിപെട്ടത്.

Next Story