Top

ആദ്യം ടോം ഹാങ്ക്സ് കാണട്ടെ; ഫോറസ്റ്റ് ഗമ്പ് നായകനായി 'ലാല്‍ സിംഗ് ഛദ്ദ'യുടെ സ്പെഷ്യൽ സ്ക്രീനിംഗ്

യുഎസിൽ വെച്ചായിരിക്കും ടോം ഹാങ്ക്സിനായുള്ള സ്പെഷ്യൽ ഷോ

8 Jan 2022 1:08 PM GMT
ഫിൽമി റിപ്പോർട്ടർ

ആദ്യം ടോം ഹാങ്ക്സ് കാണട്ടെ; ഫോറസ്റ്റ് ഗമ്പ് നായകനായി ലാല്‍ സിംഗ് ഛദ്ദയുടെ സ്പെഷ്യൽ സ്ക്രീനിംഗ്
X

ആമിർ ഖാൻ നായകനാകുന്ന പുതിയ ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ'. 1994ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കായ ചിത്രം ഏപ്രിലിൽ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിന് മുന്നോടിയായി ആമിർ ഖാൻ 'ഫോറസ്റ്റ് ഗമ്പ്' നായകൻ ടോം ഹാങ്ക്സിനായി സ്പെഷ്യൽ ഷോ ഒരുക്കുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. യുഎസിൽ വെച്ചായിരിക്കും ടോം ഹാങ്ക്സിനായുള്ള സ്പെഷ്യൽ ഷോ എന്നും പറയപ്പെടുന്നു.

അദ്വൈത് ചന്ദാണ് ലാല്‍ സിംഗ് ഛദ്ദ സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‍സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു.

ചിത്രത്തിൽ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയ്ക്ക് ശേഷം കരീനയും ആമിർ ഖാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തെലുങ്ക് താരം നാഗ ചൈതന്യയും ലാല്‍ സിംഗ് ഛദ്ദയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Next Story