Top

'കൊലമാവ്‌ കോകില'യാകാൻ ജാൻവി കപൂർ; ഹിന്ദി റീമേക്ക് ഹോട്ട്സ്റ്റാറിലൂടെ, ടീസർ

'ഗുഡ് ലക്ക് ജെറി' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29നാണ് റിലീസ് ചെയ്യുന്നത്.

13 July 2022 8:49 AM GMT
ഫിൽമി റിപ്പോർട്ടർ

കൊലമാവ്‌ കോകിലയാകാൻ ജാൻവി കപൂർ; ഹിന്ദി റീമേക്ക് ഹോട്ട്സ്റ്റാറിലൂടെ, ടീസർ
X

നയൻ‌താര ചിത്രം 'കൊലമാവ്‌ കോകില' ഹിന്ദി റീമേക്കിന്റെ പുതിയ ടീസർ റിലീസ് ചെയ്തു. സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള രസകരമായ ഒരു രംഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. 'ഗുഡ് ലക്ക് ജെറി' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ജാൻവി കപൂറാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'ഗുഡ് ലക്ക് ജെറി' ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 29നാണ് റിലീസ് ചെയ്യുന്നത്. 'ഓയ് ലക്കി ലക്കി ഓയ്', 'അഗ്നിപത്' തുടങ്ങിയ സിനിമകളുടെ സഹസംവിധായകൻ ആയിരുന്ന സിദ്ധാർഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ആനന്ദ് എൽ റായ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പങ്കജ് മേത്തയുടേതാണ് തിരക്കഥ. ദീപക് ഡോബ്രിയാൽ, നീരജ് സൂദ്, മിത വസിഷ്ത് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെൽസൺ ദിലീപ്കുമാറാണ് 'കൊലമാവ്‌ കോകില' സംവിധാനം ചെയ്തത്.

'ഗുഡ് ലക്ക് ജെറി'യ്ക്ക് പുറമെ 'മിലി' എന്ന സിനിമയും ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദേശീയ പുരസ്‌കാരം നേടിയ മലയാളം ചിത്രം 'ഹെലന്റെ' റീമേക്കാണ് 'മിലി'. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

story highlights: kolamavu kokila hindi remake named goof luck jerry starring janhvi kapoor teaser released

Next Story