Top

'നിങ്ങൾക്ക് എന്നെ സ്നേഹിക്കാം, വെറുക്കാം, എന്നാൽ ഇത് മാത്രം ഒഴുവാക്കാനാവില്ല'; ഹേറ്റേഴ്സിന് മറുപടിയുമായി കരൺ ജോഹർ

ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയുടെ ആറ് സീസണുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു

28 Jun 2022 10:51 AM GMT
ഫിൽമി റിപ്പോർട്ടർ

നിങ്ങൾക്ക് എന്നെ സ്നേഹിക്കാം, വെറുക്കാം, എന്നാൽ ഇത് മാത്രം ഒഴുവാക്കാനാവില്ല; ഹേറ്റേഴ്സിന് മറുപടിയുമായി കരൺ ജോഹർ
X

ബോളിവുഡ് താരവും നിർമ്മാതാവുമായ കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന പരിപാടി ജൂലൈ ഏഴിന് ആരംഭിക്കും. പുതിയ സീസൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സംപ്രേഷണം ചെയ്യുക. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോ ആണ് ഇപ്പോൾ ബോളിവുഡ് ചർച്ച ചെയ്യുന്നത്. കരൺ ജോഹറിന്റെ സോഷ്യൽ മീഡിയയിലുള്ള ഹേറ്റേഴ്സിനോടും മറുപടി പറയുന്നതാണ് വീഡിയോയിലെ ഒരു രംഗം.

'നിങ്ങൾക്കെന്നെ വെറുക്കാം, സ്നേഹിക്കാം എന്നാൽ 'കോഫി വിത്ത് കരൺ' ഒഴുവാക്കാനാകില്ല' എന്നായിരുന്നു താരത്തിന്റെ കമന്റ്. ഒപ്പം കരൺ ജോഹറിന് നേരെ വന്ന വിവാദ കമന്റുകളുടെ സ്ക്രീൻ ഷോട്ടുകളും താരം വീഡിയോയിൽ കാണിക്കുന്നുണ്ട്. തന്നെ ഏത് രീതിയിൽ താഴ്ത്താൻ ശ്രമിച്ചാലും അതിൽ നിന്ന് ഊർജം കണ്ടെത്തും എന്ന് പറഞ്ഞുകൊണ്ടാണ് കരൺ ജോഹർ വീഡിയോയിൽ എത്തുന്നത്.

ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോയുടെ ആറ് സീസണുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. എന്നാൽ ഇനി ഷോ ഉണ്ടാകില്ല എന്നുള്ള വാർത്തകൾ പ്രേക്ഷകരെ ഏറെ നിരാശയിലാക്കിയിരുന്നു. പിന്നീടാണ് ഏഴാം സീസണിന്റെ സംപ്രേഷണം ഉടൻ ആരംഭിക്കുമെന്നും ഒടിടിയായി ആയിരിക്കും എത്തുന്നതെന്നും താരം തന്നെ അറിയിച്ചത്. അക്ഷയ് കുമാർ, വരുൺ ധവാൻ, കിയാര അധ്വാനി, അനിൽ കപൂർ, നീതു സിംഗ്, സിദ്ധാർഥ് മൽഹോത്ര, രശ്‌മിക മന്ദാന, കത്രിന കൈഫ്, സിദ്ധാന്ത് ചതുർവേദി എന്നിവരായിരുക്കും പുതിയ സീസണിൽ താരങ്ങളായി എത്തുന്നത്.

Story highlights: Koffee With Karan S7: Karan Johar's new promo addressed KWK's haters.

Next Story