Top

കത്രീന-വിക്കി വിവാഹം; പ്രണയസാഫല്യത്തിലേക്കെത്തിയ ആ കഥ

കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ഷോയിൽ നിന്നാണ് എല്ലാം ആരംഭിച്ചതെന്നാണ് ബോളിവുഡ് വാർത്തകൾ.

7 Dec 2021 9:56 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീന-വിക്കി വിവാഹം; പ്രണയസാഫല്യത്തിലേക്കെത്തിയ ആ കഥ
X

ബോളിവുഡിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് കത്രീനാ കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. വളരെ ചുരുക്കം പേരെ മാത്രം പങ്കെടുക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന തങ്ങളുടെ വിവാഹാഘോഷങ്ങൾ പുരോഗമിക്കുന്നു. ഇരുവരുടെയും പ്രണയവും വിവാഹവും ബോളിവുഡിനെ തന്നെ ആശ്ചര്യപ്പെടുത്തുന്നതാണ്.


കരൺ ജോഹറിന്റെ 'കോഫി വിത്ത് കരൺ' എന്ന ഷോയിൽ നിന്നാണ് എല്ലാം ആരംഭിച്ചതെന്നാണ് ബോളിവുഡ് വാർത്തകൾ. 2019 ലെ ഒരു എപ്പിസോഡിൽ, കരൺ കത്രീനയോട് അടുത്ത പ്രോജക്റ്റിൽ ആരുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ വിക്കി എന്നാണ് ഉത്തരം പറഞ്ഞിരുന്നത്. പിന്നീട്, വിക്കിയും ആയുഷ്മാൻ ഖുറാനയും ഷോയിൽ അതിഥികളായി എത്തിയ സമയത്തും, കരൺ കത്രീനയുടെ പ്രസ്താവന താരവുമായി പങ്കുവെച്ചിരുന്നു. അപ്പോഴും വിക്കി ആശ്ചര്യപ്പെടുകയും മയങ്ങി വീഴുന്നതുപോലെ അഭിനയിക്കുകയും ചെയ്തു.


പിന്നീട് ഫിലിം കമ്പാനിയന്റെ ടേപ്പ് കാസ്റ്റിന്റെ ഒരു എപ്പിസോഡിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. സ്ക്രീനിനു മുൻപിൽ ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു. ചാറ്റ് ഷോയ്ക്കിടെ, കുടുംബം, സുഹൃത്തുക്കൾ, സിനിമാ മേഖലയിൽ പ്രവർത്തിച്ച പരിചയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ അവർ പരസ്പരം ചോദിക്കുകയും ചെയ്തിരുന്നു. ഒരിക്കലും ഒരുമിച്ച് പ്രവർത്തിക്കാത്ത രണ്ടു അഭിനേതാക്കൾക്കിടയിൽ ആ പരിപാടി ഇരുവരുടെയും പരിചയം കൂടുതൽ ദൃഢമാകുകയായിരുന്നു. പിന്നീട് ബോളിവുഡിനെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇരുവരുടെയും പ്രണയവിവാഹത്തിന്റെ വാർത്തകൾ പുറത്തു വരുന്നത്.

Next Story