കത്രീന കൈഫും വിക്കി കൗശലും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി; അതിഥികള്‍ക്കായി കടുവ സവാരിയും
രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിലാണ് വിവാഹം നടക്കുക
3 Dec 2021 8:58 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോട് കാത്തിരിക്കുന്ന വിവാഹമാണ് ബോളിവുഡ് താരം വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെതും. വിവാഹം അടുത്തിരിക്കെ വലിയ ഒരുക്കങ്ങളാണ് ഇരുവരും ഒരുക്കിയിരിക്കുന്നതെന്ന വാര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്.
രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടിലാണ് വിവാഹം നടക്കുക. റിസോട്ടിനടുത്തുളള രന്‍ത്തംബോര്‍ ദേശീയ ഉദ്യാനത്തില്‍ അതിഥികള്‍ക്കായി പ്രത്യേക കടുവ സവാരിയും ഉണ്ടാകുമെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഇതിനായി ഇവന്റ് മാനേജ്മെന്റ് ടീമിനെ നല്‍കിയതായും നാഷ്ണല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ഉളളൂ. വിവാഹത്തില്‍ പങ്കെടുക്കാന്‍ അതിഥികള്‍ക്ക് ഒരു രഹസ്യ കോഡ് നല്‍കുമെന്ന വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടല്‍ മുറികള്‍ പോലും ഒരു കോഡ് വഴി മാത്രമേ ആക്സസ് ചെയ്യാന്‍ കഴിയൂ, ഫോണുകള്‍ അനുവദിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൊവിഡ് കാരണമാണ് അതിഥികളെ ചുരുക്കിയതെന്നാണ് പറയപ്പെടുന്നത്.