Top

കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി; അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്

ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകൾ ഒരുപോലെ തനിക്കും ഭാര്യയ്ക്കും അയച്ചു എന്നാണ് വിക്കി പരാതിയിൽ പറയുന്നത്

25 July 2022 8:51 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീനയ്ക്കും വിക്കി കൗശലിനും വധഭീഷണി; അന്വേഷണം ആരംഭിച്ച് മുംബൈ പൊലീസ്
X

മുംബൈ: ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫിനും വിക്കി കൗശലിനും നേരെ വധഭീഷണിയുമായി അജ്ഞാതൻ. സോഷ്യൽ മീഡിയ വഴിയാണ് അജ്ഞാതന്റെ വധഭീഷണി. വിക്കി കൗശലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് മുംബൈ സാന്ത്രാക്രൂസ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഐടി ആക്ട് (സെക്ഷൻ 506 (2),354 (ഡി), ഐപിസി 67) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ ഭീഷണി മെസേജുകൾ ഒരുപോലെ തനിക്കും ഭാര്യയ്ക്കും അയച്ചു എന്നാണ് വിക്കി പരാതിയിൽ പറയുന്നത്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സമാനമായ സംഭവം ഇതിന് മുൻപും ബോളിവുഡ് താരങ്ങൾക്ക് നേരെ ഉണ്ടായിട്ടുണ്ട്. ഏതാനും നാളുകൾക്ക് മുൻപാണ് സൽമാൻ ഖാനും സ്വര ഭാസ്കറിനും നേരെ അജ്ഞാതരുടെ വധഭീഷണി ഉണ്ടാഉയത്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ മരണത്തിനു ശേഷമാണ് സൽമാൻ ഖാന് വധഭീഷണി ഉണ്ടായത് എന്നാണ് റിപ്പോർട്ട്. സൽമാൻ ഖാന്റെ പിതാവ് സലിം ഖാന്റെ പേരിലായിരുന്നു ഭീഷണി കത്ത് വന്നതിനെ തുടർന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കത്രീനയ്ക്കും വിക്കിയ്ക്കും ഭീഷണി മെസ്സേജുകൾ ലഭിക്കുന്നത്.

Story highlights: Katrina and Vicky Kaushal receive death threats; Mumbai Police started investigation

Next Story