Top

കത്രീനയും വിക്കിയും വിവാഹ വേദിയില്‍ എത്തുന്നത് ഹെലികോപ്റ്ററില്‍

ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക

3 Dec 2021 3:47 PM GMT
ഫിൽമി റിപ്പോർട്ടർ

കത്രീനയും വിക്കിയും വിവാഹ വേദിയില്‍ എത്തുന്നത് ഹെലികോപ്റ്ററില്‍
X

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. രാജസ്ഥാനിലെ വിവാഹ വേദിയിലേക്ക് ഇരുവരും ഹെലികോപ്റ്ററിലാണ് എത്തുക എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇരുവരുടെയും സ്വകാര്യത കണക്കിലെടുത്ത് പാപ്പരാസികളുടെ ക്യാമറ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തിലൊരു തീരുമാനം.

ഗുജറാത്തിലെ സ്വാമി മധോപൂര്‍ ഹോട്ടലിലാണ് മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ നടക്കുക. റിസോര്‍ട്ടിനടുത്തുള്ള ദേശീയ ഉദ്യാനത്തില്‍ അതിഥിതികള്‍ക്കായി പ്രത്യേക കടുവ സവാരി ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. വളരെ അടുപ്പമുള്ളവര്‍ മാത്രമുള്ള വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഒരു രഹസ്യ കോഡുകൂടിയുണ്ട്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി.

ഇത് കൂടാതെ മറ്റ് ചില നിബന്ധനകള്‍ കൂടിയുണ്ട് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന്. അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയാണ് നിബന്ധനകള്‍.

കൊവിഡ് 19 ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ആളുകള്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കൂ. സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story