Top

കത്രീനയും വിക്കിയും ഇനി അനുഷ്കയുടെയും കോലിയുടെയും അയൽക്കാർ

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌ക ഇക്കാര്യം അറിയിച്ചത്

10 Dec 2021 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീനയും വിക്കിയും ഇനി അനുഷ്കയുടെയും കോലിയുടെയും അയൽക്കാർ
X

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് ആശംസയറിയിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ആശംസകള്‍ക്കൊപ്പം നവദമ്പതികള്‍ തന്റെ പുതിയ അയല്‍ക്കാരാണെന്നും അനുഷ്‌ക വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കത്രീനയുടെയും വിക്കിയുടെയും വിവാഹ ചിത്രവും അനുഷ്‌ക പങ്കുവച്ചിട്ടുണ്ട്.

'രണ്ട് പേര്‍ക്കും ഒന്നിച്ചുള്ള സന്തോഷ ജീവിതം നേരുന്നു. സ്‌നേഹവും പരസ്പര ധാരണയും ഉണ്ടായിരിക്കട്ടെ. ഒപ്പം വിവാഹ ശേഷം പുതിയ വീട്ടിലേക്ക് ഉടന്‍ മാറുന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ വീട്ടില്‍ നടക്കുന്ന വീട് പണികളുടെ ശബ്ദം ഇനിയുണ്ടാകില്ലല്ലോ'. അനുഷ്‌ക കുറിച്ചു.


ഇന്നലെ രാജസ്ഥാനിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ താരങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ മൂന്ന് ദിവയങ്ങളായി നടന്ന ഹല്‍ദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിലുമായി 120 അതിഥികള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ ചടങ്ങുകള്‍ പകര്‍ത്തി സീരീസ് ആയി പുറത്തിറക്കാന്‍ ആമസോണ്‍ പ്രൈം നൂറ് കോടി താരങ്ങള്‍ക്ക് ഓഫര്‍ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളുണ്ട്.

നവദമ്പതികള്‍ക്ക് ആശംസയറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയരുന്നു. കരീമ കപൂര്‍, ഹൃത്വിക് റോഷന്‍, ജാന്‍വി കപൂര്‍ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂര്‍, ശ്വേത ഭച്ചന്‍ തുടങ്ങിയ തരനിര ഇരുവര്‍ക്കും ആശംസയറിയിച്ചു.

Next Story