Top

'മെറി ക്രിസ്മസ്'; വിവാഹ ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് കത്രിന;ഒപ്പം മക്കൾ സെൽവനും

മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് സേതുപതിയാണ് നായകൻ.

25 Dec 2021 12:11 PM GMT
ഫിൽമി റിപ്പോർട്ടർ

മെറി ക്രിസ്മസ്; വിവാഹ ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് കത്രിന;ഒപ്പം മക്കൾ സെൽവനും
X

വിവാഹ ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ബോളിവുഡ് നടി കത്രിന കൈഫ്. മെറി ക്രിസ്മസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് സേതുപതിയാണ് നായകൻ. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകുന്നതിലെ സന്തോഷം കത്രിന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'പുതിയ തുടക്കങ്ങൾ, വീണ്ടും സെറ്റിലേക്ക്. ശ്രീറാം സാറിനൊപ്പം പ്രവർത്തിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ത്രില്ലറുകൾ ഒരുക്കുന്നതിൽ അദ്ദേഹം ഒരു മാസ്റ്ററാണ്, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക എന്നത് ഒരു ബഹുമതിയാണ്. രമേഷ് തൗരാനിയും സഞ്ജയ് റൗത്രയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിനായി വിജയ് സേതുപതിയ്‌ക്കൊപ്പം ചേരുന്നതിൽ അതിയായ ആവേശമുണ്ട്', കത്രിന കുറിച്ചു.


അക്ഷയ് കുമാർ നായകനായ സൂര്യവൻശിയാണ് കത്രിനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് 100 കോടി രൂപ കളക്ഷൻ സ്വന്തമാക്കിയിരുന്നു. സൽമാൻ ഖാന്റെ 'ടൈഗർ 3', പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരോടൊപ്പമുള്ള ഫർഹാൻ അക്തറിന്റെ 'ജീ ലെ സാറ' എന്നീ രണ്ട് ചിത്രങ്ങളാണ് നടിയുടെ അണിയറയിൽ ഒരുങ്ങുന്നത്.

Next Story