Top

മലൈകയ്ക്ക് കരീനയുടെ 'രുചിയേറിയ' സമ്മാനം; പാഴ്‌സലായി എത്തിയത് ബിരിയാണി

കരീന അയച്ചുനല്‍കിയ ബിരിയാണിയുടെ ചിത്രം മലൈക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്

1 April 2022 11:23 AM GMT
ഫിൽമി റിപ്പോർട്ടർ

മലൈകയ്ക്ക് കരീനയുടെ രുചിയേറിയ സമ്മാനം; പാഴ്‌സലായി എത്തിയത് ബിരിയാണി
X

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഭക്ഷണമാണ് ബിരിയാണി. കഴിഞ്ഞ വർഷം രാജ്യത്ത് ഏറ്റവും കൂടുതൽ വിതരണം ചെയ്ത ഭക്ഷണം ബിരിയാണി ആണ് എന്ന് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിയും വ്യക്തമാക്കിയിരുന്നു. സിനിമ താരങ്ങൾക്ക് പോലും പ്രിയപ്പെട്ട വിഭവമായി മാറിയ ബിരിയാണി ആസ്വദിക്കുന്ന ബോളിവുഡ് താരം കരീന കപൂറിന്റെ വീഡിയോ താരം തന്നെ കഴിഞ്ഞ ദിവസം പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ തന്റെ ബിരിയാണി സമ്മാനമായി പ്രിയ സുഹൃത്തിന് പാഴ്‌സലാക്കി അയച്ചു നൽകിയിരിക്കുകയാണ് കരീന. ബോളിവുഡ് താരം മലൈക അറോറയ്ക്കാണ് കരീനയുടെ രുചിയേറിയ ബിരിയാണി സമ്മാനം.


ഏതാനും നാളത്തെ വിദേശപര്യടനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ മലൈകയ്ക്ക് തന്റെ വീട്ടിലേക്കാണ് കരീന ബിരിയാണി കൊടുത്ത് വിട്ടത്. കരീന അയച്ചുനല്‍കിയ ബിരിയാണിയുടെ ചിത്രം മലൈക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കരീന നല്‍കിയ ബിരിയാണിയാണ് ഇന്ത്യയില്‍ തിരികെയെത്തിയശേഷം ആദ്യം കഴിച്ചതെന്നും മലൈക സ്റ്റോറിയില്‍ പറയുന്നു. കരീനയും ചിത്രം പങ്കുവച്ചിട്ടുണ്ട്.

Story highlights: Kareena's 'tasty' gift to Malaika; The biryani arrived in parcel

Next Story