Top

'ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും വേറെ ലെവല്‍'; ധനുഷിനെ പ്രശംസിച്ച് കരീന

'ഗ്രേ മാന്റെ' റിലീസിന് പിന്നാലെയാണ് കരീനയുടെ പ്രതികരണം

4 Aug 2022 3:51 AM GMT
ഫിൽമി റിപ്പോർട്ടർ

ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും വേറെ ലെവല്‍; ധനുഷിനെ പ്രശംസിച്ച് കരീന
X

തെന്നിന്ത്യന്‍ നടന്‍ ധനുഷിനെ പ്രശംസിച്ച് ബോളിവുഡ് താരം കരീന കപൂര്‍. നടന്‍ പ്രധാന കഥാപാത്രമായെത്തിയ ഹോളിവുഡ് ചിത്രം 'ഗ്രേ മാന്റെ' റിലീസിന് പിന്നാലെയാണ് കരീനയുടെ പ്രതികരണം. ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും മറ്റൊരു തലത്തിലാണ് ധനുഷിന്റെ പ്രകടനമെന്ന് കരീന പറഞ്ഞു.

'ധനുഷ്! അദ്ദേഹം വളരെ അത്ഭുതകരമായ നടന്‍ ആണ്. ഓരോ തവണയും ഏത് വേഷത്തില്‍ കാണുമ്പോഴും അദ്ദേഹവും അദ്ദേഹത്തിന്റെ പ്രകടനങ്ങളും മറ്റൊരു തലത്തിലാണ്' അടുത്തിടെ നടന്ന അഭിമുഖത്തില്‍ കരീനയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ഗ്രേ മാന്‍ കഴിഞ്ഞ മാസം മുതലാണ് നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. റയാന്‍ ഗോസ്‌ലിംഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ദി ഗ്രേ മാനില്‍' ധനുഷ് അവിക് സാന്‍ എന്ന കില്ലറായി പ്രാധാന്യമുള്ള വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് 'ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. നെറ്റ്ഫ്‌ലിക്‌സ് നിര്‍മ്മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണിത്.

ആമിര്‍ ഖാന്‍ നായകനാകുന്ന 'ലാല്‍ സിങ് ഛദ്ദ'യാണ് കരീനയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ലാല്‍ സിംഗ് ഛദ്ദ'. ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും. ആമിര്‍ ഖാന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Story Highlights; Kareena Kapoor praises Dhanush

Next Story