Top

കരീനയ്ക്കും അമൃതയ്ക്കും കൊവിഡ്; മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി പാര്‍ട്ടികള്‍, ആശങ്ക

അനില്‍ കപൂറിന്റെ മകള്‍ രേഖ കപൂര്‍ അവതാരകയായ പാര്‍ട്ടിയിലാണ് ഇരുവരും അവസാനം പങ്കെടുത്തത്

13 Dec 2021 1:42 PM GMT
ഫിൽമി റിപ്പോർട്ടർ

കരീനയ്ക്കും അമൃതയ്ക്കും കൊവിഡ്; മാനദണ്ഡങ്ങള്‍ പാലിക്കാതെ നിരവധി പാര്‍ട്ടികള്‍, ആശങ്ക
X

ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കൊവിഡ് സ്ഥിരീകരിച്ചു. താരങ്ങളുമായി സമ്പര്‍ക്കം നടത്തിയവരോട് ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ മുംബൈയിലെ സിവില്‍ ബോഡി ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്ത സുഹൃത്തുക്കളായ ഇരുവരും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പാര്‍ട്ടിയിലാണ് താരങ്ങള്‍ പങ്കെടുത്തതെന്ന റിപ്പോര്‍ട്ടുകളുണ്ട്. അനില്‍ കപൂറിന്റെ മകള്‍ രേഖ കപൂര്‍ അവതാരകയായ പാര്‍ട്ടിയിലാണ് ഇരുവരും അവസാനം പങ്കെടുത്തത്.

അതേസമയം, ഒമിക്രോണ്‍ രോഗ വ്യാപനത്തിന്റെ ജാഗ്രതയിലാണ് രാജ്യം. കേരളത്തിലടക്കം 38 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ആന്ധ്ര പ്രദേശ്, ചണ്ഡിഗഡ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മറ്റ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 17 ഒമിക്രോണ്‍ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.

Next Story