Top

'ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വരുമാനമുള്ള നടി, രക്തം തിളയ്ക്കുന്ന ക്ഷത്രിയ'; കങ്കണയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിന് നേരെ ട്രോൾ മഴ

കങ്കണയുടെ അവസാന ചിത്രമായ ധാക്കഡിന്റെ കനത്ത പരാജയവും നടിയ്ക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമാണ്.

30 May 2022 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വരുമാനമുള്ള നടി, രക്തം തിളയ്ക്കുന്ന ക്ഷത്രിയ; കങ്കണയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിന് നേരെ ട്രോൾ മഴ
X

സമൂഹ മാധ്യമങ്ങളിലൂടെ ഏറെ വിവാദപരമായ പരാമർശങ്ങൾ നടത്തുന്ന താരമാണ് കങ്കണ റണൗത്ത്. നടിയുടെ പല പോസ്റ്റുകൾക്കും സോഷ്യൽ മീഡിയ ട്രോളുകളും വരാറുണ്ട്. ഇപ്പോഴിതാ നടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾക്ക് നേരെ നിരവധി ട്രോളുകളാണ് എത്തുന്നത്. പദ്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്‌കാരം നേടി, ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന ക്ഷത്രിയ' എന്നാണ് കങ്കണയുടെ ബയോ.

എന്നാൽ കഴിഞ്ഞ ഏഴ് വർഷത്തിൽ എട്ടോളം സിനിമയാകൾ പരാജയം നേരിട്ടുവെന്ന റെക്കോർഡും നടിയ്ക്കാണ് എന്നാണ് സോഷ്യൽ മെഡി പറയുന്നത്. ആ വിവരം ബയോയിൽ കൊടുക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നു.


കങ്കണയുടെ അവസാന ചിത്രമായ ധാക്കഡിന്റെ കനത്ത പരാജയവും നടിയ്ക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമാണ്. 80 കോടിയുടെ മേൽ ചെലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്.

4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. ഇതോടെ കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി 'ധാക്കഡ്' മാറി. ആളുകള്‍ വരാത്തതിനാല്‍ ധാക്കഡിന്റെ തിയേറ്റർ ഷോകളും വെട്ടിക്കുറച്ചിട്ടുണ്ട്. മുംബൈയിലെ തിയേറ്ററുകളില്‍ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

story highlights: kangana ranaut trolled for the bio in her instagram profile

Next Story