Top

'ആ പയ്യന്റെ മോശം സ്പര്‍ശനം'; ദുരനുഭവം പറഞ്ഞ് കങ്കണ

25 April 2022 7:35 AM GMT
ഫിൽമി റിപ്പോർട്ടർ

ആ പയ്യന്റെ മോശം സ്പര്‍ശനം; ദുരനുഭവം പറഞ്ഞ് കങ്കണ
X

കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണൗത്ത്. നാട്ടില്‍ തന്നെയുള്ള ഒരു പയ്യന്‍ തന്നെ മോശമായി സ്പര്‍ശിക്കുകയുണ്ടായെന്നും എന്നാല്‍, തനിക്ക് അന്ന് അതിന്റെ അര്‍ത്ഥം മനസിലായില്ലെന്നും കങ്കണ പറയുന്നു. താരം അവതാരകയായുള്ള ലോക് അപ്പ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കങ്കണയുടെ തുറന്നു പറച്ചില്‍.

ഷോയിലെ ഒരു മത്സരാര്‍ത്ഥിയായ മുനവര്‍ തനിതക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ വെളിപ്പെടുത്തല്‍. തനിക്കും കുട്ടിക്കാലത്ത് സമാനമായ അനുഭവും ഉണ്ടായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞു. 'ചെറുപ്പത്തില്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടില്‍ തന്നെയുള്ള ഒരു പയ്യന്‍ എന്ന മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. എന്നെക്കാള്‍ കുറച്ച് പ്രായം കൂടുതലുള്ള ആളായിരുന്നു. കുട്ടിയായത്‌കൊണ്ട് അന്നതിന്റെ അര്‍ത്ഥം എനിക്ക് മനസ്സിലായിരുന്നില്ല. കുടുംബം എത്ര സംരക്ഷിച്ചാലും കുട്ടികള്‍ക്ക് ഇങ്ങനെയുള്ള ദുരവസ്ഥയിലൂടെ കടന്നുപോകേണ്ടി വരും'. കങ്കണ പറഞ്ഞു.

'കുട്ടികള്‍ വളരെ ചെറുപ്പമായതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിദ്യാഭ്യാസം നല്‍കാന്‍ കഴിയില്ല. അവര്‍ക്ക് 'ഗുഡ് ടച്ച് ബാഡ് ടച്ച്' എന്നിങ്ങനെ പറഞ്ഞ് കൊടുക്കാന്‍ കഴിയില്ല. അതാണ് ഈ സമൂഹത്തിന്റെ വലിയ പ്രശ്‌നവും. ഇക്കാരണത്താല്‍ കുട്ടികള്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്. അത് അവരുടെ ജീവതത്തില്‍ വലിയ ആഘാതമുണ്ടാക്കുന്നു. പിന്നീട് അവര്‍ക്ക് പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടതായി വരും. അതിനാല്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ലൈംഗികാതിക്രമത്തെക്കുറിച്ചും അവബോധം കൊണ്ടുവരാന്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന ഒരു വേദിയാണിത്.' കങ്കണ കൂട്ടിച്ചേര്‍ത്തു.

Story Highlights; Kangana Ranaut reveals she was sexually assaulted as a child

Next Story