Top

ഇന്ദിരാ ഗാന്ധിയായി കങ്കണ; 'എമർജൻസി' ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

നടി തന്നെയാണ് സിനിമയുടെ സംവിധാനവും നിർവഹിക്കുന്നത്.

14 July 2022 6:00 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ദിരാ ഗാന്ധിയായി കങ്കണ; എമർജൻസി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
X

കങ്കണ റണൗത്ത് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ സിനിമയാണ് 'എമർജൻസി'. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഇന്ദിര ഗാന്ധിയുടെ മേക്കോവറിൽ ഒരു കണ്ണടയും കയ്യിൽ പിടിച്ചിരിക്കുന്ന കങ്കണയാണ് പോസ്റ്ററിലുള്ളത്.

കങ്കണയും പോസ്റ്റർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ലോക ചരിത്രത്തിലെ ഏറ്റവും ശക്തയും വിവാദപരവുമായ സ്ത്രീകളിൽ ഒരാളെ അവതരിപ്പിക്കുന്നു' എന്ന കങ്കണ പോസ്റ്ററിന് താഴെ കുറിച്ചിരിക്കുന്നത്.


നടി തന്നെയാണ് സിനിമയുടെ സംവിധാനവും നിർവഹിക്കുന്നത്. ഇത് രണ്ടാം തവണയാണ് കങ്കണ സംവിധായികയുടെ തൊപ്പി അണിയുന്നത്. 2019 ൽ റാണി ലക്ഷ്മി ഭായിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങിയ 'മണികർണിക'യാണ് കങ്കണ മുൻപ് സംവിധാനം ചെയ്ത ചിത്രം.

'എമര്‍ജന്‍സി' ഒരു ജീവചരിത്ര സിനിമയല്ലെന്നും പൊളിറ്റിക്കല്‍ ഡ്രാമയാണെന്നും കങ്കണ ഒരു അഭിമുഖത്തതിൽ പറഞ്ഞിരുന്നു. ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല. ഇത് ഒരു കാലഘട്ടത്തിന്റെ സിനിമയാണ്. നിലവിലെ ഇന്ത്യയുടെ സ്ഥിതി പുതുതലമുറയ്ക്ക് മനസിലാക്കാൻ കഴിയുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണിത്' എന്നും അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.

റിതേഷ് ഷായുടേതാണ് തിരക്കഥ. ഓസ്കാർ, ബാഫ്റ്റ അവാർഡ് നേടിയ മേക്കപ്പ് ആർട്ടിസ്റ്റ് ഡേവിഡ് മാലിനോവ്സ്ക് ആണ് 'എമര്‍ജന്‍സി'യ്ക്കായി മേക്കപ്പ് ഒരുക്കുന്നത്. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണു പിറ്റിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.


story highlights: kangana ranaut new movie emergency first look poster released

Next Story