Top

'ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല'; ലാൽ സിങ് ഛദ്ദയ്ക്ക് നെഗറ്റിവ് പബ്ലിസിറ്റി നൽകാനുള്ള 'മാസ്റ്റർമൈൻഡ്' ആമീർ ഖാൻ എന്ന് കങ്കണ

2015ൽ രാജ്യത്തെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച ആമിറിന്റെ വാക്കുകളും കങ്കണ പോസ്റ്റിൽ പരാമർശിച്ചു.

3 Aug 2022 12:04 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല; ലാൽ സിങ് ഛദ്ദയ്ക്ക് നെഗറ്റിവ് പബ്ലിസിറ്റി നൽകാനുള്ള മാസ്റ്റർമൈൻഡ് ആമീർ ഖാൻ എന്ന് കങ്കണ
X

റിലീസിനൊരുങ്ങുന്ന ആമിർ ഖാൻ ചിത്രം 'ലാൽ സിംഗ് ഛദ്ദ' ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ആമീർ ഖാന്റെ പദ്ധതിയെന്ന് നടി കങ്കണ റണാവത്ത്. തന്റെ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിദ്വേഷം ആമീർ 'മാസ്റ്റർമൈൻഡ്' ചെയ്തുവെന്ന് ആരോപിച്ച് കങ്കണ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഹോളിവുഡ് ക്ലാസിക് ചിത്രം 'ഫോറസ്റ്റ് ഗമ്പി'ന്റെ റീമേക്കാണ് 'ലാൽ സിംഗ് ഛദ്ദ'.

"വരാനിരിക്കുന്ന ലാൽ സിംഗ് ഛദ്ദയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സൂത്രധാരൻ ആമിർ ഖാൻ തന്നെ സമർത്ഥമായി ക്യൂറേറ്റ് ചെയ്തതാണെന്ന് ഞാൻ കരുതുന്നു. ഒരു കോമഡി ചിത്രത്തിന്റെ തുടർച്ച ഒഴികെ ഒരു ഹിന്ദി സിനിമയും ഈ വർഷം വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്കാരത്തിൽ ഊന്നിയുള്ള ദക്ഷിണേന്ത്യൻ സിനിമകൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല," കങ്കണ എഴുതി.

2015ൽ രാജ്യത്തെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച ആമിറിന്റെ വാക്കുകളും കങ്കണ പോസ്റ്റിൽ പരാമർശിച്ചു. " ഇപ്പോൾ അവർ ഇന്ത്യ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതായി പറയും. ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കണം, അത് ഹിന്ദുവോ മുസ്ലീമോ അല്ല. ആമിർ ഖാൻ ഹിന്ദുഫോബിയ പ്രകടിപ്പിച്ച 'പികെ' നിർമ്മിച്ചതിന് ശേഷവും ഇന്ത്യയിൽ അസഹിഷ്ണുതയെന്ന് പറഞ്ഞ ശേഷവും അദ്ദേഹത്തിന് തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന് പ്രേക്ഷകർ നൽകി."


സിനിമയ്‌ക്കെതിരെ നടക്കുന്ന ക്യാംപയിനിൽ ആമിർ ഖാനും പ്രതികരണവുമായി എത്തിയിരുന്നു. താൻ ഇന്ത്യയെ സ്നേഹിക്കാത്ത ആളാണ് എന്ന് കരുതുന്നത് ദൗർഭാഗ്യകരമാണ് എന്നായിരുന്നു നടന്റെ പ്രതികരണം. 'ചിലർ പറയുന്നത് ഞാൻ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണ് എന്നാണ്‌. അങ്ങനെ വിശ്വസിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. അവർ അത് അവരുടെ ഹൃദയങ്ങളിൽ വിശ്വസിക്കുന്നു. പക്ഷേ അത് ശരിയല്ല. ചിലർക്ക് അങ്ങനെ തോന്നുന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെയല്ല. ദയവായി എന്റെ സിനിമ ബഹിഷ്‌കരിക്കരുത്. എന്റെ സിനിമ കാണുക' ആമിർ വ്യക്തമാക്കി. ആഗസ്റ്റ് 11നാണ് ചിത്രത്തിൻ്റെ റിലീസ്.

Story highlights: Kangana Ranaut claims Aamir Khan is the mastermind behind boycott Laal Singh Chaddha trend

Next Story