ധാക്കഡിനെ വാങ്ങാതെ ഒടിടി പ്ലാറ്റ്ഫോമുകൾ; കങ്കണ ചിത്രം ഒരാഴ്ചക്കുള്ളിൽ തിയറ്ററിൽ നിന്നും പുറത്തേക്ക്
29 May 2022 5:05 AM GMT
ഫിൽമി റിപ്പോർട്ടർ

മുംബെെ: കങ്കണ റണൗത്തിന്റെ പുതിയ ചിത്രത്തിന് തുടരെ തിരിച്ചടികള്‍. തിയ്യറ്ററില്‍ കൂപ്പു കുത്തിയ ചിത്രത്തിന്റെ ഒടിടി റിലീസും പ്രതിസന്ധിയിലായിരിക്കുകയാണ്. ധാക്കഡിന്റെ ഒടിടി, സാറ്റ്ലൈറ്റ് വിൽപ്പന ഇതുവരെ നടന്നിട്ടില്ല. ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിനെ ധാക്കഡിന്റെ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും ഇതുവരെയും കരാറിന് ധാരണയായിട്ടില്ല. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടതിനാല്‍ വലിയ ലാഭം ഒടിടി, സാറ്റ്ലൈറ്റ് വില്‍പ്പനയിലൂടെ ലഭിക്കില്ലെന്നാണ് നിര്‍മാതാക്കളുടെ അനുമാനം.
സാധാരണയായി സിനിമയുടെ റിലീസിനു മുമ്പേ തന്നെ ഒടിടി, സാറ്റ്ലൈറ്റ് വില്‍പ്പന നടത്താറുണ്ട്. പക്ഷെ തിയറ്ററിലെ വിജയത്തിന് ശേഷം വലിയ തുകയ്ക്ക് ധാക്കഡിന്റെ സ്ട്രീമിംഗ് അവകാശം വില്‍ക്കാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. പക്ഷെ തിയറ്ററില്‍ കനത്ത പരാജയമാണ് ധാക്കഡിനെ കാത്തിരുന്നത്. 80 കോടിയുടെ മേൽ ചെലവാക്കി നിർമ്മിച്ച ചിത്രത്തിന് ഇതുവരെ 3 കോടി രൂപയാണ് നേടാനായത്.
4,420 രൂപ മാത്രമാണ് ചിത്രത്തിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. ഇതോടെ കങ്കണയുടെ ഈ അടുത്ത കാലത്തെ ചിത്രങ്ങളിൽ വച്ച് ഏറ്റവും മോശം പ്രതികരണവും കളക്ഷനും നേടുന്ന ചിത്രമായി 'ധാക്കഡ്' മാറി. ആളുകള്‍ വരാത്തതിനാല്‍ ധാക്കഡിന്റെ തിയ്യറ്റര്‍ ഷോകളും വെട്ടിക്കുറച്ചിട്ടുണ്ട്. മുംബൈയിലെ തിയ്യറ്ററുകളില്‍ ഒരാഴ്ച കൂടിയേ ചിത്രം പ്രദര്‍ശിപ്പിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ 'ഭൂൽ ഭുലയ്യ 2'വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും 'ധാക്കഡ്' ചിത്രത്തിനേക്കാൾ കളക്ഷനും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേൽ കളക്ഷൻ നേടുകയും ചെയ്തു.
Story Highlight: Kangana film Dhaakad struggles for ott release