Top

റിപ്പബ്ലിക്ക് ദിനത്തിൽ സോൾജ്യറായി ജോൺ എബ്രഹാം; 'അറ്റാക്ക്' ടീസർ

'ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സൈനികന്റെ നിർമ്മാണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിക്കോളു'

15 Dec 2021 7:40 AM GMT
ഫിൽമി റിപ്പോർട്ടർ

റിപ്പബ്ലിക്ക് ദിനത്തിൽ സോൾജ്യറായി ജോൺ എബ്രഹാം; അറ്റാക്ക് ടീസർ
X

ജോൺ എബ്രഹാം നായകനാകുന്ന സയൻസ് ഫിക്‌ഷൻ ത്രില്ലർ ചിത്രം 'അറ്റാക്കി'ന്റെ ടീസർ പുറത്തിറങ്ങി. അമാനുഷിക ശക്തിയുള്ള സൂപ്പർ സോൾജ്യറായാണ് ജോൺ എബ്രഹാം ചിത്രത്തിൽ എത്തുന്നത്. നായികയായി ജാക്വിലിൻ ഫെർണാണ്ടസും രാകുൽ പ്രീത് സിങ്, പ്രകാശ് രാജ്, രത്ന പതക് എന്നിവർ മറ്റ് പ്രധാന വേഷങ്ങളും കൈകാര്യം ചെയ്യുന്നു. ലക്ഷ്യ രാജ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് റിലീസ് ചെയ്യും.

'ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സൈനികന്റെ നിർമ്മാണത്തിന് സാക്ഷ്യം വഹിക്കാൻ തയ്യാറായിക്കോളു' എന്നായിരുന്നു ടീസർ പങ്കു വച്ചുകൊണ്ട് ജോൺ എബ്രഹാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. 2020 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാർച്ചിൽ ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു. തുടർന്ന് 2020 ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനുള്ള തീയതി മാറ്റിയിരുന്നു.

Next Story