Top

'ക്രോര്‍പതി' ആയിരം തികയ്ക്കുമ്പോള്‍ അതിഥികളായി ബച്ചന്‍ കുടുംബം

എപ്പിസോഡിന്റെ പ്രെമോ പുറത്തുവന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍

1 Dec 2021 9:00 AM GMT
ഫിൽമി റിപ്പോർട്ടർ

ക്രോര്‍പതി ആയിരം തികയ്ക്കുമ്പോള്‍ അതിഥികളായി ബച്ചന്‍ കുടുംബം
X

അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ടിവി ഷോയില്‍ അതിഥികളായി മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ നവ്യ നവേലിയും. 'കോന്‍ ബനേഗാ ക്രോര്‍പതി' എന്ന ക്വിസ് ഷോയുടെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഇരുവരും അതിഥികളായെത്തുന്നത്. ഡിസംബര്‍ മൂന്നിന് എപ്പിസോഡ് പ്രേക്ഷണം ചെയ്യും.

എപ്പിസോഡിന്റെ പ്രെമോ പുറത്തുവന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍. ഇവര്‍ക്കു പുറമേ അമിതാഭ് ബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയ ബച്ചനും വീഡിയോ കോണ്‍ഫറന്‍സിങ് വഴി പരിപാടിയില്‍ സംവദിച്ചിരുന്നു. ബച്ചന്‍ തന്റെ കോളെടുക്കുന്നില്ലെന്നായിരുന്നു ജയബച്ചന്റെ പരാതി. എന്നാല്‍ ഇന്റര്‍നെറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യുമെന്നായിരുന്നു തിരിച്ച് ബച്ചന്റെ മറുപടി.

അതേസമയം നെറ്റ് കിട്ടിയില്ലെങ്കില്‍ പിന്നെ അച്ഛന്‍ എങ്ങനെ സോഷ്യല്‍മീഡിയയില്‍ ഫോട്ടോ പങ്കുവെയ്ക്കുന്നു എന്നായിരുന്നു മകളുടെ ചോദ്യം. പിന്നലെ കൊച്ചുമകള്‍ ബച്ചനോട്, പാര്‍ലറില്‍ നിന്ന് മടങ്ങുമ്പോള്‍ വല്യമ്മയോട് സുന്ദരിയാണെന്ന് പറയുമല്ലോ അതില്‍ ശരിക്കും പറയുന്നതാണോ.

ഉടന്‍ തന്നെ ജയ നീ സുന്ദരിയാണെന്ന് ബച്ചനും മറുപടി നല്‍കി. തിരിച്ച് കളളം പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭംഗിയില്ലെന്ന് എന്ന് ഭാര്യ ജയയും പറഞ്ഞു.


Next Story