'ട്രോളി കഴിഞ്ഞെങ്കിൽ ഇതാ കുറച്ചു കൂടി ചിത്രങ്ങൾ'; വീണ്ടും ബർത്ത്ഡേ പാർട്ടി ചിത്രങ്ങളുമായി ഇറാ ഖാൻ
15 May 2022 5:36 AM GMT
ഫിൽമി റിപ്പോർട്ടർ

നടൻ ആമിർ ഖാന്റെ മകൾ ഇറാ ഖാന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. കുടുംബത്തോടൊപ്പം സ്വിം സ്യൂട്ട് ധരിച്ച് പിറന്നാൾ ആഘോഷിച്ചതാണ് വിവാദത്തിന് കാരണമായത്. പിതാവിന് മുന്നിൽ ഇത്തരത്തിൽ വസ്ത്രം ധരിച്ച് നിൽക്കുന്നതിനെതിരെയായിരുന്നു വിമർശനങ്ങൾ. വിമർശനത്തിനിടെ ഇറയെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ ബർത്ത് ഡേ പാർട്ടിയുടെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇറാ ഖാൻ. 'എല്ലാവരും എന്റെ ബർത്ത്ഡേ ഫോട്ടോകളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കിൽ ഇതാ കുറച്ചു കൂടി,' എന്നാണ് ഇറാ ഖാൻ പുതിയ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
പിറന്നാൾ ആഘോഷത്തിൽ പിതാവ് ആമിർ ഖാനും ഇറാ ഖാന്റെ അമ്മയും ആമിറിന്റെ മുൻ ഭാര്യയുമായ റീന ദത്തയും ഒത്തു ചേർന്നിരുന്നു. അടുത്തിടെ ആമിറുമായി വേർ പിരിഞ്ഞ രണ്ടാം ഭാര്യ കിരൺ റാവുവും മകനും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം.
നേരത്തെ ചിത്രങ്ങൾ ചര്‍ച്ചയായതോടെ ഇറയെ പിന്തുണച്ച് നിരവധി പേർ എത്തിയിരുന്നു. ഇറ മുതിര്‍ന്ന ഒരു സ്ത്രീയാണ് എന്നും അവൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നുമായിരുന്നു ഗായികയും ഗാന രചയിതാവുമായ സൊനാ മഹാപത്രയുടെ പ്രതികരണം.
Story highlight: Ira khan shares more photos from her birthday bash
- TAGS:
- Ira khan
- Aamir Khan
- Bollywood