Top

ഇന്ത്യൻ സൂപ്പർ ഹീറോ 'ശക്തിമാൻ' വരുന്നു; മുകേഷ് ഖന്നയ്ക്ക് പകരം രൺവീർ സിംഗ്

മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്

6 July 2022 1:14 PM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സൂപ്പർ ഹീറോ ശക്തിമാൻ വരുന്നു; മുകേഷ് ഖന്നയ്ക്ക് പകരം രൺവീർ സിംഗ്
X

ഇന്ത്യന്‍ സൂപ്പര്‍ ഹീറോ ശക്തിമാന്‍ ബിഗ്‌സക്രീനിലേക്ക് എത്തുന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിന്റെ ടീസറിനും വൻതോതിൽ സ്വീകാര്യത നേടിയിരുന്നു. ഇപ്പഴിതാ ഇന്ത്യയുടെ പ്രിയപ്പെട്ട സൂപ്പർ ഹീറോ ആയി ബോളിവുഡ് താരം രൺവീർ സിംഗ് എത്തുമെന്ന വാർത്തകൾ കൂടി വരികയാണ്. താരം ശക്തിമാനായി വേഷമിടാൻ താല്പര്യം പ്രകടിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

മുകേഷ് ഖന്ന ശക്തിമാനായി വേഷമിട്ടിരുന്ന സൂപ്പർ ഹീറോ സ്ഥാനം ഏറ്റെടുത്തുകൊണ്ടുള്ള രൺവീർ സിംഗിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ശക്തിമാൻ ആരാധകർ. മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്. മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം പുറത്തിറങ്ങുന്നത്. മുകേഷ് ഖന്നയും പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനടക്കം ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ഹീറോ പരമ്പരയാണ് ദൂരദര്‍ശനിലൂടെ പുറത്തുവന്ന ശക്തിമാന്‍. 1997 മുതല്‍ 2005 വരെയായിരുന്നു പ്രക്ഷേപണം. ദുഷ്ട ശക്തികള്‍ക്കെതിരെ പോരാടുന്ന അമാനുഷിക ശേഷിയുള്ള നായകനായിരുന്നു ശ്ക്തിമാന്‍. പണ്ഡിറ്റ് ഗംഗാധര്‍ വിദ്യാധര്‍ മായാധര്‍ ഓംകാര്‍നാഥ് ശാസ്ത്രിയുടെ മറ്റൊരു വ്യക്തിത്വമായെത്തുന്ന ശക്തിമാന്‍ എന്ന സൂപ്പര്‍ഹീറോയെയാണ് മുകേഷ് ഖന്ന അവതരിപ്പിച്ചത്.

Story highlights: Indian superhero 'Shaktiman' is coming; Ranveer Singh replaces Mukesh Khanna

Next Story