ഷെയ്ന് വോണിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമാ ലോകവും
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിങ്ങും ശില്‍പ്പാ ഷെട്ടിയുമുള്പ്പെടെ നിരവധി പേരാണ് വോണിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്
5 March 2022 12:15 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളുമായി ഇന്ത്യന്‍ സിനിമാ ലോകവും. കഴിഞ്ഞ രാത്രി തായ്ലാന്‍ഡിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52കാരനായ ഷെയ്ന് വോണ്‍ മരിച്ചത്. അപ്രതീക്ഷിതമായ വോണിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറടക്കം നിരവധി താരങ്ങള്‍ ആദരാഞ്ജലികളുമായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിങ്ങും ശില്‍പ്പാ ഷെട്ടിയുമുള്പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും വോണിന്റെ വിയോഗത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി.
ഇന്‍സ്റ്റഗ്രാമില്‍ ഷെയ്ന് വോണിന്റെ ചിത്രം പങ്കുവെച്ചായിരുന്നു രണ്‍വീര്‍ സിങ്ങ് വോണിന്റെ വിയോഗത്തില്‍ പങ്കുചേര്‍ന്നത്. ക്രിക്കറ്റ് ലോകത്തിന് ഒരു രത്നത്തെ കൂടി നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് നടനും എംപിയുമായ സണ്ണി ഡിയോള്‍ വോണിന്റെ മരണത്തില്‍ പ്രതികരിച്ചത്. ഷെയ്ന് വോണിനെ അറിയാതെ ക്രിക്കറ്റിനെ സ്നേഹിക്കാന്‍ കഴിയില്ലെന്നും വോണിന്റെ വേര്‍പാട് വളരെ അധികം ദുഃഖം ഉണ്ടാക്കിയതായും ബോളിവുഡ് താരം അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
Speechless to know about #ShaneWarne's untimely passing. You could not have loved the game of cricket without being in complete awe of the man. This is so heartbreaking. Om Shanti 🙏🏻
— Akshay Kumar (@akshaykumar) March 4, 2022
രാജസ്ഥാന് റോയല്‍സിന്റെ മുന്‍ നായകനായ വോണിന്റെ മരണത്തില്‍ ടീം ഉടമയായ ശില്‍പ്പാ ഷെട്ടിയും പ്രതികരിച്ചു. ഇതിഹാസങ്ങള്‍ ജീവിക്കുന്നു എന്ന് പറഞ്ഞ് രാജസ്ഥാന് ജേഴ്സി അണിഞ്ഞു നില്ക്കുന്ന വോണിന് ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് ശില്‍പ്പാ ഷെട്ടി വോണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ ഊര്‍മിളാ മട്ടോണ്ടകറും, അര്ജുന് കപൂറും, ബൊമ്മന് ഇറാനിയും തുടങ്ങി നിരവധി താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Legends live on ❤️@ShaneWarne #ShaneWarne pic.twitter.com/qWSrwPg9hT
— SHILPA SHETTY KUNDRA (@TheShilpaShetty) March 4, 2022
ഷെയ്ന് വോണിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മലയാള സിനിമാ താരങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു. ആന്റണി വര്‍ഗീസ്, മഞ്ജു വാര്യര്‍, ഉണ്ണി മുകുന്ദന്, അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയവര്‍ ഷെയ്ന് വോണിന് അനുശോചനമറിയിച്ചെത്തി.
STORY HIGHLIGHTS : Indian cinema world pays tribute to Shane Warne's death