Top

'അന്ന് നായികമാർ തമ്മിൽ മത്സരമായിരുന്നു, പക്ഷെ ഇന്നത്തെ താരങ്ങൾ പരസ്പരം നിലകൊള്ളുന്നവരാണ്'; പ്രിയങ്ക ചോപ്ര

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നായികമാരായ കത്രീന കൈഫിനൊപ്പവും ആലിയ ഭട്ടിനൊപ്പവും ഞാൻ ഒരു സിനിമയുടെ ഭാഗമാവുകയാണ്

19 May 2022 9:02 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് നായികമാർ തമ്മിൽ മത്സരമായിരുന്നു, പക്ഷെ ഇന്നത്തെ താരങ്ങൾ പരസ്പരം നിലകൊള്ളുന്നവരാണ്; പ്രിയങ്ക ചോപ്ര
X

പ്രിയങ്ക ചോപ്ര, കത്രീന കൈഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫർഹാൻ അക്തർ ഒരുക്കുന്ന ചിത്രമാണ് 'ജീ ലെ സാറാ'. ബോളിവുഡിലെ മുൻനിര നായികമാർ ഒരു സ്‌ക്രീനിൽ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകരും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയ ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളിൽ നിന്ന് ഇന്നത്തെ സിനിമ ലോകം ഏറെ മാറിയെന്നും അന്ന് നായികമാർ തമ്മിൽ മത്സരമാണ് എങ്കിൽ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നൽകിയും നിൽക്കുന്നവരാണ് എന്നുമാണ് പ്രിയങ്ക പറയുന്നത്.

ഒരേ സിനിമയിൽ മൂന്ന് മുൻനിര സ്ത്രീ താരങ്ങളെ ലഭിക്കുക എന്നത് കുറച്ച് നാൾ വരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നിരിക്കാം, കാരണം അവർക്കിടയിൽ ഉണ്ടാകുന്ന മത്സരം തന്നെയാണ്. സഹോദരബന്ധവും ശക്തമായ ഒരു സമൂഹവും സൃഷ്ടിക്കുന്നതിൽ ഇന്ന് വലിയ മുന്നറ്റം ഉണ്ടായിട്ടുണ്ട്. അത് ബോളിവുഡിലായാലും ഹോളിവുഡിലായാലും ഞാൻ അനുഭവിച്ചറിഞ്ഞതാണ് എന്നും താരം ഡെഡ്‌ലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2000-കളുടെ ആരംഭത്തിൽ ആധിപത്യപരമായി രീതിയായിരുന്നു ഉണ്ടായിരുന്നത്. അവിടെ ഒരു നായിക മാത്രമായിരുന്നു മുൻനിരയിൽ നിന്നിരുന്നത്. പക്ഷെ ഇന്ന് ആ സാഹചര്യം അല്ല. ഇപ്പോൾ സ്ത്രീകൾ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നു. പരസ്പരം പിന്തുണയാകുന്നു. അത് ബോളിവുഡിലായാലും ഹോളിവുഡിലായാലും ഞാൻ അനുഭവിച്ചറിഞ്ഞതാണ്. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന നായികമാരായ കത്രീന കൈഫിനൊപ്പവും ആലിയ ഭട്ടിനൊപ്പവും ഞാൻ ഒരു സിനിമയുടെ ഭാഗമാകുകയാണ്. അതോടൊപ്പം ചിത്രം ഞങ്ങൾ മൂന്നുപേരും കൂടി നിർമ്മിക്കാനും തീരുമാനിച്ചിരിക്കുകയാണ്.

'ജീ ലെ സാറാ'യുടെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രിയങ്ക, ആലിയ, കത്രീന എന്നിവരുടെ പേരുകൾക്കൊപ്പം ഒരു കാറിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ചില സ്ഥലനങ്ങളുടെ പേരും കാണിക്കുന്നതാണ് പോസ്റ്റർ. 'ദിൽ ചാഹ്താ ഹേ', 'സിന്ദഗി നാ മിലേഗി ദോബാര' പോലെ ഒരു മികച്ച റോഡ് മൂവി തന്നെയായിരിക്കും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ചിത്രം 2023ൽ റിലീസ് ചെയ്യുവാനാണ് പദ്ധതി.

Story highlights: 'In 2000's heroines were pitted against eachother, but today women standing up for women'; Priyanka Chopra Jonas

Next Story

Popular Stories