Top

"ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് വിശ്വസിക്കാനാകുന്നില്ല"; പൊട്ടിക്കരഞ്ഞ് സുനിൽ ഷെട്ടി

ആ തിയേറ്ററിൽ വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛൻ കാന്റീൻ നടത്തിയിരുന്നു എന്നും മകന്റെ ആദ്യത്തെ സിനിമയുടെ വേദി ഈ തിയേറ്റർ നിമിത്തമായത് വിശ്വസിക്കാൻ കഴിയുന്നില്ല

11 Dec 2021 1:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് വിശ്വസിക്കാനാകുന്നില്ല; പൊട്ടിക്കരഞ്ഞ് സുനിൽ ഷെട്ടി
X

ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി നായകനാകുന്ന ആദ്യ ചിത്രം 'തഡപ്പി'ന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു സംഭവം പങ്കു വച്ചിരിക്കുകയാണ് സംവിധായകൻ മിലൻ ലുത്രിയ. ചിത്രത്തിൽ മകൻ അഹാൻ ഷെട്ടി ഒരു സിനിമാ ഹാളിന്റെ ഉടമയായാണ് എത്തുന്നത്. ഇതിനായി ചിത്രത്തിന്റെ പ്രൊഡക്ഷൻ യൂണിറ്റ് മുംബൈയിൽ തന്നെ അനുയോജ്യമായ ഒരു പഴയ തീയേറ്റർ കണ്ടെത്തിയിരുന്നു. എന്നാൽ ആ തിയേറ്ററിൽ വർഷങ്ങൾക്ക് മുൻപ് തന്റെ അച്ഛൻ കാന്റീൻ നടത്തിയിരുന്നു എന്നും മകന്റെ ആദ്യത്തെ സിനിമയുടെ വേദി ഈ തിയേറ്റർ നിമിത്തമായത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും സുനിൽ ഷെട്ടി പറഞ്ഞു എന്നും ചിത്രത്തിൻറെ സംവിധായകൻ മിലൻ ലുത്രിയ പറഞ്ഞു.

"ഞങ്ങൾ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയത് മുംബൈയിലെ ആ പഴയ സിനിമാ ഹാളിൽ നിന്നായിരുന്നു. മകന്റെ സിനിമാ ചിത്രീകരണത്തിന്റെ ആദ്യ ദിവസം ആശംസകൾ നേരാനെത്തിയതായിരുന്നു സുനിലും ഭാര്യ മന ഷെട്ടിയും. ഇതിനിടെയാണ് ലൊക്കേഷൻ കണ്ട സുനിൽ പെട്ടെന്ന് വികാരാധീനനായത്. സുനിൽ ഷെട്ടിയുടെ അച്ഛൻ വീരപ്പ ഷെട്ടി ഈ സിനിമാ ഹാളിൽ ഒരു ചെറിയ കാന്റീന് നടത്തിയിരുന്നുവെന്ന കാര്യം സുനിൽ ഷെട്ടി പറയുമ്പോൾ വിശ്വസിക്കാനായില്ല. വളരെ യാദൃശ്ചികമായി ഈ സ്ഥലം തന്നെ മകന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ വേദിയായത് നിമിത്തമായി കരുതുന്നുവെന്നാണ് നിറ കണ്ണുകളോടെ സുനിൽ ഷെട്ടി പറഞ്ഞത്" മിലൻ ലുത്രിയ പറഞ്ഞു.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി 2018-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'RX 100' ഹിന്ദിയിൽ റീമേക്ക് ചെയ്ത ചിത്രമാണ് 'തഡപ്പ്'. മകന്റെ ആദ്യ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചതോടെ സുനിൽ ഷെട്ടിയും ആഹ്ലാദത്തിലാണ്. ഒപ്പം ബോളിവുഡിന് പുതിയ ഒരു ആക്ഷൻ ഹീറോയെ കൂടി ലഭിച്ച സന്തോഷത്തിലാണ് സംവിധായകനും.


Next Story