ഹൃത്വിക് മാത്രമല്ല അമ്മയും ഫിറ്റാണ്; വര്‍ക്ക് ഔട്ട് വീഡിയോയുമായി താരം
20 Jan 2022 9:55 AM GMT
ഫിൽമി റിപ്പോർട്ടർ

ബോഡിഫിറ്റ്നെസിന്റെ കാര്യത്തില്‍ ഹൃത്വിക് റോഷനെപ്പോലെ അമ്മ പിങ്കി റോഷനും മുന്‍ നിരയില്‍ തന്നെയാണ്. അറുപത്തിയെട്ടാം വയസിലും വര്‍ക്ക് ഔട്ട് ചെയ്യുന്ന അമ്മയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. മറ്റ് മാതാപിതാക്കള്‍ക്ക് പ്രചോദനമാകുന്ന കുറുപ്പും താരം വീഡിയോയ്ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്.
'68-ാം വയസിലും ഫിറ്റ്നെസിനും ആരോഗ്യത്തിനും അമ്മ പ്രധാന്യം കൊടുക്കുന്നത് കാണുമ്പോള്‍ ഏത് പ്രായത്തിലും വര്‍ക്കൗട്ട് തുടങ്ങാമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. അമ്മ മോശം സമയങ്ങളിലൂടെ കടന്നു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ജിമ്മിലേക്ക് തിരിച്ചുവരുന്നത് എത്ര പ്രയാസകരമായ കാര്യമാണെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ആരാധകരുടെ പിന്തുണകൊണ്ട് മാത്രമാണ് അമ്മ വീണ്ടും വര്‍ക്കൗട്ട് തുടങ്ങിയത്. എന്റെ അമ്മക്ക് ശക്തമായ പിന്തുണ നല്കിയ എല്ലാവര്ക്കും വേണ്ടിയാണ് ഈ കുറിപ്പ്- ഹൃത്വിക് റോഷന് കുറിച്ചു.
58-ാം വയസിലാണ് അമ്മ വര്‍ക്കൗട്ട് തുടങ്ങിയതെന്ന് ഹൃത്വിക് പറയുന്നു. വൈകിപ്പോയെന്ന് കരുതുന്ന മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് ഇത് പറയുന്നത്. ഇനിയും വൈകിയിട്ടില്ല. നിങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ഇത് ചെയ്യൂ എന്നും അവര്‍ നിങ്ങളെ സ്നേഹിക്കുമെന്നും താരം കുറിച്ചു.
ഹൃത്വിക്കിന്റെ ഏറ്റവും പുതിയ ചിത്രം വിക്രം വേദയിലെ താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ വേദയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിക്രമായി എത്തുന്നത് സെയ്ഫ് അലി ഖാന് ആണ്.
- TAGS:
- Hrithik Roshan