Top

ഹൃത്വിക് റോഷൻ്റെ മുത്തശ്ശി പദ്മാ റാണി ഓം പ്രകാശ് അന്തരിച്ചു

91 വയസായിരുന്നു.

17 Jun 2022 8:28 AM GMT
ഫിൽമി റിപ്പോർട്ടർ

ഹൃത്വിക് റോഷൻ്റെ മുത്തശ്ശി പദ്മാ റാണി ഓം പ്രകാശ് അന്തരിച്ചു
X

ബോളിവുഡ് താരം ഹൃത്വിക് റോഷൻ്റെ മുത്തശ്ശി പദ്മാ റാണി ഓം പ്രകാശ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. 91 വയസ്സായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഹൃത്വിക് റോഷൻ്റെ കുടുംബത്തിന് ഒപ്പമായിരുന്നു പദ്മാ റാണി താമസിച്ചിരുന്നത്. പ്രശസ്ത സിനിമാ നിർമ്മാതാവും സംവിധായകനുമായ ജെ ഓം പ്രകാശിൻ്റെ ഭാര്യയാണ് പത്മാ റാണി. ഇവരുടെ മകൾ പിങ്കി റോഷനണ് ഹൃത്വികിൻ്റെ അമ്മ. 2019 ഓഗസ്റ്റ് ഏഴിനായിരുന്നു ഓം പ്രകാശ് അന്തരിച്ചത്.

Story highlights: Hrithik Roshans maternal grandmother passes away

Next Story