അഭിനയമല്ല, അറിയാതെ പരസ്യത്തിന്റെ ഭാഗമായി
13 Jun 2022 4:12 PM GMT
ഫിൽമി റിപ്പോർട്ടർ

സിനിമാ താരങ്ങള്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. എന്നാല്‍ ഇപ്പോള്‍ താന്‍ അറിയാതെ ഒരു പരസ്യത്തിന്റെ ഭാഗമാകേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം ഹൃതിക് റോഷന്. ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ പരസ്യത്തിലാണ് താരം അറിയാതെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫിലിം സിറ്റിയില്‍ സ്റ്റുഡിയോയുടെ മുന്നില്‍ കാരവാനില്‍ നിന്ന് പുറത്തിറങ്ങിയ താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ സമയം പിന്നിലുണ്ടായിരുന്ന രണ്ട് പേര് ബര്‍ഗര്‍ കിംഗ് ഇന്ത്യയുടെ വലിയ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചു. ബാനറിന് മുന്നില്‍ ഹൃതിക് നില്ക്കുന്ന ചിത്രമാണ് പിന്നീട് പുറത്തുവന്നത്.
ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം ഹൃതിക് തിരിയുമ്പോള്‍ തന്നെ ബാനര്‍ പിടിച്ചവര്‍ ഒന്നും അറിയാത്തതുപോലെ പോകുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഇതിന്റെ വീഡിയോ ബര്‍ഗര്‍ കിംഗ് ഇന്ത്യ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. ഹൃതിക്കിനോട് ക്ഷമ ചോദിക്കുന്നുവെന്നും വേറെ വഴിയില്ലായിരുന്നുവെന്നുമാണ് വീഡിയോ പങ്കുവച്ച് ബര്‍ഗര്‍ കിംഗ് ഇന്ത്യ കുറിച്ചത്.
വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി ഹൃതിക്കും എത്തി. ബര്‍ഗര്‍ കിംഗ് ഇന്ത്യ പ്രവര്‍ത്തി ശരിയായില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്നും ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നുണ്ട്.
Story Highlights; Hrithik Roshan reacted to the advertisement burger king india
- TAGS:
- Hrithik Roshan