Top

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും

ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്

10 Jan 2022 12:10 PM GMT
ഫിൽമി റിപ്പോർട്ടർ

ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹൃത്വിക് റോഷനും
X

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കഭിമാനമായി ഹൃത്വിക് റോഷൻ. ദി ടീൽമാംഗോ കഴിഞ്ഞ മാസം പുറത്തിറക്കിയ പട്ടികയിൽ ലോകത്തിലെ ഏഴു സുന്ദരന്മാരെ കുറിച്ച് പറഞ്ഞിരുന്നു, അതിലാണ് ഹൃത്വിക്കും ആദ്യം തന്നെ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ന് 48ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് നിരവധിപേരാണ് ആശംസയുമായി എത്തിയത്. ബോളിവുഡിലെ സെലിബ്രിറ്റികളിൽ ശരീര ഭാഷയിലും അഭിനയത്തിലും സൗന്ദര്യത്തിലും ഒരു മാറ്റവും സംഭവിക്കാത്ത നടൻ എന്നും ഹൃത്വിക്കിനെ വിശേഷിപ്പിക്കുന്നുണ്ട്.

ഒന്നാം സ്ഥാനത്ത് മറ്റാർക്കും കടക്കാനാകാതെ നിൽക്കുന്നത് ലോകത്തിൽ ഏറ്റവും കൂടുതൽ യുവ ആരാധകരുള്ള കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് താരം വി എന്ന കിം ടേ യൂങ് ആണ്. ലോകത്തിലെ മുഴുവൻ ആരാധകരെയും കയ്യിലെടുത്ത ഈ 25 ന്റെ സൗന്ദര്യത്തെ പിന്തള്ളാൻ ഇതുവരെ ആരും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് വിയുടെ ആരാധകർ പോലും പറയുന്നത്.


ഹോളിവുഡ് നടൻ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. ട്വൈലറ്റ് സാഗയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ പാറ്റിൻസണിന് ഹോളിവുഡിൽ മാത്രമല്ല കേരളത്തിൽ പോലും നിരവധി ആരാധകരുണ്ട്.


നാലാം സ്ഥാനത്ത് നിൽക്കുന്ന സുന്ദരൻ മറ്റാരുമല്ല ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് ആണ്. 57 കാരനായ ബ്രാഡ് പിറ്റ് സിനിമകളിലൂടെയും തന്റേതായ പ്രത്യേക സൗന്ദര്യത്തിലൂടെയും കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്.


മിഷൻ ഇംപോസിബിൾ എന്ന ചിത്രത്തിലെ ഏവരുടെയും പ്രിയപ്പെട്ട താരം ടോം ക്രൂസാണ് പട്ടികയിലെ അഞ്ചാം സുന്ദരൻ. ആറാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് ഇറാഖ് സ്വദേശിയായ ഒമർ ബൊർകാൻ അൽ ഗാല എന്നറിയപ്പെടുന്ന കവിയും നടനും ഫോട്ടോഗ്രാഫറുമൊക്കയാണ്. മിഡിൽ ഈസ്റ്റിലെ ഏറ്റവും സുന്ദരനായ പുരുഷനായാണ് മുപ്പത്തിയൊന്നുകാരനായ ഉമറിനെ വിശേഷിപ്പിക്കുന്നത്. ഏറ്റവും സുന്ദരനായ അറബ് പുരുഷനായും ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുണ്ട്. ക്രിസ് ഇവാൻസിന്റെ സിനിമകളോളം തന്നെ അദ്ദേഹത്തിന്റെ സൗന്ദര്യവും വാഴ്ത്തപ്പെട്ടിട്ടുണ്ട്.

ടോം ക്രൂസ്


ഒമർ ബൊർകാൻ അൽ ഗാല


ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ അമേരിക്കയാണ് പട്ടികയിൽ ഏഴാമാറ്റത്തെ സുന്ദരൻ. ഏഴാം സ്ഥാനം ആണെങ്കിലും അദ്ദേഹത്തിന്റെ ആരാധർകാർക്ക് ഒരു കുറവും ഇതുവരെ സംഭവിച്ചിട്ടില്ല എന്ന് പറയുന്നതാകും ശെരി.



Next Story