Top

പുരസ്‌കാര ചടങ്ങിന് പങ്കെടുക്കണം; വിദേശ യാത്രാനുമതി തേടി ജാക്വിലിൻ ഫെർണാണ്ടസ്

അബുദാബി കൂടാതെ ജോലി ആവശ്യത്തിനായി ഫ്രാൻസിലേക്കും നേപ്പാളിലേക്കും പോകുമെന്നും റിപ്പോർട്ട് ചെയ്യുന്നു.

11 May 2022 10:20 AM GMT
ഫിൽമി റിപ്പോർട്ടർ

പുരസ്‌കാര ചടങ്ങിന് പങ്കെടുക്കണം; വിദേശ യാത്രാനുമതി തേടി ജാക്വിലിൻ ഫെർണാണ്ടസ്
X

സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിരീക്ഷണത്തിലിരിക്കെ വിദേശ യാത്രാനുമതി തേടി ജാക്വിലിൻ ഫെർണാണ്ടസ്. ഒരു അവാർഡ് ദാന ചടങ്ങിനായി അബുദാബിയിലേക്ക് പോകുന്നതിനു വേണ്ടിയാണ് ജാക്വിലിൻ കോടതിയുടെ അനുമതി തേടിയിരിക്കുന്നത്. 15 ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് നടി ഡൽഹി കോടതിയിൽ അപേക്ഷ നൽകി. അബുദാബി കൂടാതെ ജോലി ആവശ്യത്തിനായി ഫ്രാൻസ് നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനും താരം അനുമതി തേടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ട സുകേഷ് ഉൾപ്പെടുന്ന 200 കോടി രൂപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നിലവിൽ ജാക്വിലിന് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിട്ടുണ്ട്. അടുത്തിടെ താരത്തിൽ നിന്ന് 7.27 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. 200 കോടിടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണത്തിലാണ് സുകേഷ് ചന്ദ്രശേഖർ. ജാക്വിലിനെ കൂടാതെ നോറ ഫത്തേഹി, ശ്രദ്ധ കപൂർ, ശിൽപ ഷെട്ടി, ഹർമൻ ബവേജ തുടങ്ങിയ ബോളിവുഡ് താരങ്ങളെയും സുകേഷ് ഇഡിക്ക് നൽകിയ വെളിപ്പെടുത്തൽ പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജോൺ എബ്രഹാമിന്റെ 'അറ്റാക്ക്' എന്ന ചിത്രത്തിലാണ് ജാക്വിലിൻ അവസാനമായി അഭിനയിച്ചത്. രോഹിത് ഷെട്ടിയുടെ 'സർക്കസ്' എന്ന സിനിമയിൽ രൺവീർ സിങ്ങിനൊപ്പവും, അഭിഷേക് ശർമ്മയുടെ 'രാം സേതു' എന്ന സിനിമയിൽ അക്ഷയ് കുമാറിനൊപ്പവും ജാക്വിലിൻ എത്തുന്നുണ്ട്. സുദീപ് നായകനായ കന്നഡ ചിത്രമായ 'വിക്രാന്ത് റോണ'യിൽ ജാക്വിലിൻ അഥിതി വേഷമാണ് ചെയ്യുന്നത്.

Story highlights: have to attend the award ceremony; Jacqueline Fernandez seeking foreign travel permission

Next Story