Top

17 വര്‍ഷം ഒന്നിച്ച് ജീവിതം, രണ്ട് മക്കള്‍; വിവാഹിതരായി ഹന്‍സല്‍ മെഹ്തയും സഫീന ഹുസൈനും

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്

25 May 2022 4:09 PM GMT
ഫിൽമി റിപ്പോർട്ടർ

17 വര്‍ഷം ഒന്നിച്ച് ജീവിതം, രണ്ട് മക്കള്‍; വിവാഹിതരായി ഹന്‍സല്‍ മെഹ്തയും സഫീന ഹുസൈനും
X

സംവിധായകന്‍ ഹന്‍സല്‍ മെഹ്തയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. 17 വര്‍ഷത്തോളമായി ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഹന്‍സല്‍ മെഹ്ത തന്നെയാണ് വിവാഹക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അങ്ങനെ 17 വര്‍ഷത്തിന് ശേഷം, രണ്ട് കുട്ടികള്‍. അവര്‍ വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ എല്ലായ്പ്പോഴും എന്നപോലെ ഇതും തികച്ചും അപ്രതീക്ഷിതമാണ്. ആത്യന്തികമായി മറ്റെല്ലാറ്റിനേക്കാളും സ്‌നേഹം വിജയിക്കുന്നു'. വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഹന്‍സല്‍ മെഹ്ത കുറിച്ചു.

1999ല്‍ പുറത്തിറങ്ങിയ 'ജയതേ'യാണ് ഹന്‍സല്‍ മെഹ്തയുടെ ആദ്യ ചിത്രം. പിന്നീട് മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്യുകയും ഏഴ് സിനിമകള്‍ക്കായി കഥയെഴുതുകയും ചെയ്തു. രണ്ട് സിനിമകള്‍ നിര്‍മ്മിക്കുകയും ഏതാനും സിനിമകളില്‍ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഷാഹിദ്', 'സിമ്രാന്‍', 'സിറ്റി ലൈറ്റ്‌സ്' എന്നിവയാണ് ഹന്‍സല്‍ മെഹ്തയുടെ പ്രധാന സിനിമകള്‍. ഷാഹിദിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Story Highlights; Hansal Mehta And Partner Safeena Husain Just Got Married After 17 Years, Two Children

Next Story

Popular Stories