Top

കത്രീന-വിക്കി വിവാഹത്തിനെത്തിയ അതിഥികൾക്ക് സമ്മാനപ്പൊതി; ഒപ്പമൊരു കത്തും

അതിഥികൾ വിവാഹത്തിനായി ജയ്പൂരിൽ എത്തിയപ്പോൾ ലഭിച്ച ഒരു ഗിഫ്റ് ഹാംപറും കുറിപ്പും വയറലായിരുന്നു.

8 Dec 2021 5:23 AM GMT
ഫിൽമി റിപ്പോർട്ടർ

കത്രീന-വിക്കി വിവാഹത്തിനെത്തിയ അതിഥികൾക്ക് സമ്മാനപ്പൊതി; ഒപ്പമൊരു കത്തും
X

കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ വാർത്തകളുടെ പുതിയ വിവരങ്ങൾ പുറത്തുവരികയാണ്. ഇരുവരുടെയും വിവാഹത്തിന് വരുന്ന അതിഥികളുടെയും വിവാഹ വസ്ത്രങ്ങളുടെയുമൊക്കെ വാർത്തകൾ പുറത്ത് വരുന്നു. കർശന നിയന്ത്രണങ്ങളാണ് വിവാഹത്തിനെത്തിയ അതിഥികൾക്കായി നൽകിയിരിക്കുന്നത്. അതിഥികൾക്ക് നൽകിയ ക്ഷണക്കത്തിൽ പോലും നിർദേശങ്ങൾ ഉണ്ട്. അതിഥികൾ വിവാഹത്തിനായി ജയ്പൂരിൽ എത്തിയപ്പോൾ ലഭിച്ച ഒരു ഗിഫ്റ് ഹാംപറും കുറിപ്പും വയറലായിരുന്നു. വിവാഹ ചടങ്ങുകളിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന കുറിപ്പിൽ അവരുടെ ഫോൺ, ഹോട്ടൽ മുറികളിൽ വെയ്ക്കുന്നതടക്കം നിർദേശങ്ങൾ അറിയിച്ചിരുന്നു. വിവാഹത്തിനുള്ള അതിഥികൾ കൊവിഡ് വാക്സിൻ സ്വീകരിച്ചവരും ആർടി പിസിആർ പരിശോധന നടത്തിയവരും ആയിരിക്കണം.


രാജസ്ഥാനിലെ സവായ് മധോപൂരിലെ ഫോർട്ട് ബർവാരയിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വിവാഹാഘോഷങ്ങൾ പുരോഗമിക്കുകയാണ്. മെഹന്ദിക്കും സംഗീതത്തിനും ശേഷം ഹൽദി ചടങ്ങും നടക്കും. കത്രീനയുടെയും വിക്കിയുടെയും വിവാഹ അതിഥികൾ ഇന്നലെ ജയ്പൂരിലേക്ക് പരന്നിരുന്നു . മെഹന്ദിക്കുള്ള മൈലാഞ്ചി രാജസ്ഥാനിലെ സോജത്തിൽ നിന്നാണ് ലഭിച്ചത്, പൂർണമായും പ്രകിതിദത്തമായ മെഹന്തിക്ക് 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് വില.

വിവാഹ ദിനത്തിലെ മെനുവിന്റെ വിവരങ്ങളും പുറത്തു വന്നിരുന്നു. ഇന്ത്യൻ- പാശ്ചാത്യ ശൈലിയിലുള്ള ഭക്ഷണങ്ങളാകും അതിഥികൾക്കായി വിളമ്പുക. ചാറ്റ് സ്റ്റാളുകൾ, കബാബുകൾ, പരമ്പരാഗത രാജസ്ഥാനി പാചകരീതികൾ എന്നിവ വിവാഹത്തിലെ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ഇറ്റാലിയൻ ഷെഫ് ഡിസൈൻ ചെയ്ത അഞ്ച് തട്ടിലുള്ള വിവാഹ കേക്കും മെനുവിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കത്രീനയും വിക്കിയും ചേർന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാൽ വെസ്റ്റേൺ രുചിയിലുള്ള ഭക്ഷണങ്ങളും ഉണ്ടാകും. നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്ക് ആകും ഇത്.

Next Story