'ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനും തയ്യാറായിക്കോളൂ'; പ്രിയങ്കയ്ക്ക് അനുഷ്കയുടെ ആശംസ
ഇൻസ്റ്റാഗ്രാം സ്റ്റോറിയിയിലൂടെയാണ് അനുഷ്ക പ്രിയങ്കയ്ക്കും നിക്കിനും ആശംസകൾ അറിയിച്ചത്
27 Jan 2022 8:53 AM GMT
ഫിൽമി റിപ്പോർട്ടർ

ഏതാനും നാളുകൾക്ക് മുൻപാണ് നടി പ്രിയങ്ക ചോപ്രക്കും നിക് ജോനാസിനും കുഞ്ഞ് പിറന്ന വാർത്ത ലോകത്തിനോട് പങ്കുവച്ചത്. വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുഞ്ഞ് പിറന്നതായാണ് ഇരുവരും അറിയിച്ചത്. ഈ വർത്ത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ. കൂടെ ഒരു മുന്നറിയിപ്പും.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിയിലൂടെയാണ് അനുഷ്ക പ്രിയങ്കയ്ക്കും നിക്കിനും ആശംസകൾ അറിയിച്ചത്. "പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറായിക്കൊള്ളൂ. കുഞ്ഞിനോട് ഒരുപാട് സ്നേഹം", അനുഷ്ക കുറിച്ചു.
'വാടക ഗർഭധാരണത്തിലൂടെ തങ്ങൾ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്തു എന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു എന്നായിരുന്നു പ്രിയങ്കയും നിക്കും സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. ഈ പ്രത്യേക സമയത്ത് തങ്ങൾ കുടുംബത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ തങ്ങൾക്ക് സ്വകാര്യത ആവശ്യമാണ് എന്നും പ്രിയങ്ക ചോപ്ര അറിയിച്ചു.