Top

'ഗംഗുഭായ്' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ഫെബ്രുവരി 18ന്

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി.

15 Nov 2021 7:58 AM GMT
ഫിൽമി റിപ്പോർട്ടർ

ഗംഗുഭായ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ഫെബ്രുവരി 18ന്
X

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം ഗംഗുബായി കത്തിയവാടിയുടെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം 2022 ഫെബ്രുവരി 18നാണ് തിയേറ്ററിൽ എത്തുക. ഈ വര്‍ഷം മെയ് മാസത്തിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം അത് മാറ്റിവെക്കുകയായിരുന്നു.

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണിത്. സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുഭായ് എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

Next Story

Popular Stories