Top

'ഗംഗുഭായ്'യായി ആടി തകര്‍ത്ത് ആലിയ; വീഡിയോ ഗാനം

കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലിയാണ്

10 Feb 2022 11:05 AM GMT
ഫിൽമി റിപ്പോർട്ടർ

ഗംഗുഭായ്യായി ആടി തകര്‍ത്ത് ആലിയ; വീഡിയോ ഗാനം
X

സഞ്ജയ് ലീല ബന്‍സാലി ചിത്രം 'ഗംഗുഭായ് കത്തിയവഡി'യിലെ ആദ്യ ഗാനം പുറത്ത്. 'ധോലിഡ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്. ചിത്രം 25ന് തിയേറ്ററുകളില്‍ എത്തും.

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായാണ് ആലിയ ഭട്ട് ഗാനരംഗത്തിലുള്ളത്. കൃതി മഹേഷാണ് നൃത്ത സംവിധായിക. പുറത്ത് വിട്ട് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ അഞ്ച് ലക്ഷത്തിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്കുള്ളത്. ആലിയെയും താരത്തിന്റെ പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്.

പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗുഭായ് കത്തിയവാടി. ആലിയ ഭട്ടിന്റെ ആദ്യത്തെ ബന്‍സാലി ചിത്രമാണിത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത കഥാപാത്രമാണ് ഗംഗുഭായ് എന്ന കഥാപാത്രം. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തില്‍ ആലിയ ചെയ്യുന്നത്. മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയത്തിലെ പ്രമുഖ സ്ത്രീയാണ് ഗംഗു. ഗംഗുഭായ് എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ത്ഥ കഥയാണ് ചിത്രം പറയുന്നത്.

സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ. ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്.

Next Story