Top

'രഹസ്യമാക്കി വെച്ചതല്ല'; വിവാഹ ചിത്രങ്ങളുമായി നടി ഫ്രീദ പിന്റോ

'ഞങ്ങൾ ഇത് രഹസ്യമാക്കി വെച്ചതല്ല. ഞങ്ങളുടെ ജീവിതം ആസ്വദിക്കുകയിരുന്നു. ഞങ്ങളോട് ചോദിച്ചവരോടൊക്കെ ഈ വാർത്ത സന്തോഷപൂർവ്വം പങ്കുവെക്കുകയും ചെയ്തു', ഫ്രീദ പിന്റോ കുറിച്ചു.

22 Oct 2021 11:50 AM GMT
ഫിൽമി റിപ്പോർട്ടർ

രഹസ്യമാക്കി വെച്ചതല്ല; വിവാഹ ചിത്രങ്ങളുമായി നടി ഫ്രീദ പിന്റോ
X

സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച സിങ് ഇമകളുടെ ഭാഗമാകാൻ നടിയ്ക്ക് സാധിക്കുകയും ചെയ്തു. തന്റെ വിവാഹത്തെക്കുറിച്ച് ഈ അടുത്ത് വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരുന്നു. ഇപ്പോഴിതാ വിവാഹ ചിത്രങ്ങളും നടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

'അതേ, അത് സത്യമാണ്. ഒരു വർഷത്തിന് മുൻപ് ഞാൻ എന്റെ സ്വപ്നങ്ങളിലെ ചെറുപ്പക്കാരനുമായി വിവാഹിതയായി. ഞങ്ങൾ ഇത് രഹസ്യമാക്കി വെച്ചതല്ല. ഞങ്ങളുടെ ജീവിതം ആസ്വദിക്കുകയിരുന്നു. ഞങ്ങളോട് ചോദിച്ചവരോടൊക്കെ ഈ വാർത്ത സന്തോഷപൂർവ്വം പങ്കുവെക്കുകയും ചെയ്തു', ഫ്രീദ പിന്റോ കുറിച്ചു.

2019 നവംബറിലായിരുന്നു ഫ്രീദ പിന്റോയുടെയും കോറി ട്രാന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ഒരു അഭിമുഖത്തിനിടയിൽ വിവാഹ സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ കഴിഞ്ഞ കൊവിഡ് കാലത്ത് താൻ വിവാഹിതയായിയെന്ന് നടി പറയുകയിരുന്നു. ഇരുവർക്കും കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും നടി കഴിഞ്ഞ ജൂണിൽ പങ്കുവെച്ചിരുന്നു.

Next Story

Popular Stories