Top

ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു

ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വധു

15 Jan 2022 11:07 AM GMT
ഫിൽമി റിപ്പോർട്ടർ

ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു
X

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തര്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍-ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറാണ് വധു. ഫെബ്രുവരി 21നാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 17 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.

അതേസമയം, 'ജീ ലെ സറാ' എന്ന ചിത്രമാണ് ഫര്‍ഹാന്റെ അണിയറിയില്‍ ഒരുങ്ങുന്നുത്. ഫര്‍ഹാന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തല്‍ ആലിയ ഭട്ട്, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമ അടുത്ത വര്‍ഷമായിരിക്കും റിലീസ് ചെയ്യുക.

Next Story