Top

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു

ഫെബ്രുവരി 21നാണ് വിവാഹം

4 Feb 2022 12:45 PM GMT
ഫിൽമി റിപ്പോർട്ടർ

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു
X

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരാകുന്നു. ഫര്‍ഹാന്റെ പിതാവ് ജാവേദ് അക്തറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 21നാണ് വിവാഹം.

ഫര്‍ഹാനും ഷിബാനിയും വിവാഹിതരാകുന്നുവെന്നും വെഡിംഗ് പ്ലാനിങ് കമ്പനിക്കാണ് വിവാഹചുമതലയെന്നും ജാവേദ് അക്തര്‍ അറിയിച്ചു. അതിഥികളെ ക്ഷണിച്ച് തുടങ്ങിയിട്ടില്ല. കൊവിഡിന്റെ സാഹചര്യത്തില്‍ വളരെ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഷിബാനി തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 17 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.

Next Story