Top

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായി

19 Feb 2022 12:34 PM GMT
ഫിൽമി റിപ്പോർട്ടർ

ഫര്‍ഹാന്‍ അക്തറും ഷിബാനി ദണ്ഡേക്കറും വിവാഹിതരായി
X

ബോളിവുഡ് താരം ഫര്‍ഹാന്‍ അക്തറും ഇന്ത്യന്‍ ഓസ്ട്രേലിയന്‍ ഗായികയും മോഡലുമായ ഷിബാനി ദണ്ഡേക്കറും വിവാഹിതരായി. ഖണ്ടാലയില്‍ ജാവേദ് അക്തറിന്റെയും ഷബാന ആസ്മിയുടെയും വസതിയായ സുകൂണിലാണ് വിവാഹചടങ്ങുകള്‍ നടന്നത്.


ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന് വിവാഹത്തിന് ശേഷം 21ന് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യും. ഷിബാനിയുടെ സഹോദരി അനുഷ ദണ്ഡേക്കര്‍, നടി റിയ ചക്രവര്‍ത്തി, ഫര്‍ഹാന്റെ സഹോദരി സോയ അക്തര്‍, ഹൃത്വിക് റോഷന്‍, അമൃത അറോറ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായിരുന്നു.



ഏകദേശം നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ മോചിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഫര്‍ഹാന്‍ അക്തര്‍. അധുന അമ്പാനി അക്തറുമായി 17 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2017 ലാണ് ഫര്‍ഹാന്‍ വിവാഹ മോചിതനാകുന്നത്. ശാക്യ അക്തര്‍, അകിര അക്തര്‍ എന്നിവരാണ് മക്കള്‍.

Story Highlights; Farhan Akhtar and Shibani Dandekar got married

Next Story