Top

'ജവാനി'ലെ ഷാരുഖിന് 'ഡാർക്ക്മാനു'മായി സാമ്യം? ; ചർച്ച ചെയ്ത് ആരാധകലോകം

1990ൽ പുറത്തിറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് ഡാർക്ക്മാൻ.

4 Jun 2022 3:24 AM GMT
ഫിൽമി റിപ്പോർട്ടർ

ജവാനിലെ ഷാരുഖിന് ഡാർക്ക്മാനുമായി സാമ്യം? ; ചർച്ച ചെയ്ത് ആരാധകലോകം
X

ആരാധകരെ ആവേശത്തിലാക്കി ഷാരൂഖ് ഖാൻ ആറ്റ്‌ലീ ചിത്രം 'ജവാൻ'ൻ്റെ ടീസർ ഇന്നലെ പുറത്തെത്തിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണ് ആറ്റ്‌ലീ ഒരുക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാണ്. ബാൻഡേജിൽ മുഖം മൂടി കെട്ടി ഒരു കണ്ണൊഴികെയുള്ള ഭാഗങ്ങൾ മറച്ചാണ് ടീസറിൽ ഷാരുഖിനെ കാണുന്നത്. നിരവധി ആരാധകർ ടീസർ ആസ്വദിക്കുകയും ഷാരൂഖിൻ്റെ രൂപം ഇഷ്റ്റപ്പെടുകയും ചെയ്തപ്പോൾ, 1990ലെ സൂപ്പർ ഹീറോ ചിത്രമായ ഡാർക്ക്മാനുമായാണ് ഷാരുഖ് കഥാപാത്രത്തെ ചിലർ സാമ്യപ്പെടുത്തുന്നത്. കഥാപാത്രങ്ങളെ താരതമ്യപ്പെടുത്തിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ.

ചെറിയ ഇടവേളയ്ക്കു ശേഷം ആറ്റ്‌ലീ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയാണ് ഷാരുഖ്. അനുഷ്ക ശർമ നായികയായി 2018ൽ പുറത്തിറങ്ങിയ 'സീറോ' ആയിരുന്നു ഷാരൂഖിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പതിവ് ഷാരൂഖ് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ചലനം സൃഷ്ടിക്കാൻ ഈ ചിത്രത്തിനായിരുന്നില്ല.

‌ആറ്റ്‌ലീയ്ക്കൊപ്പമുള്ള ജവാന് പുറമേ, പഠാൻ, രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് വരാനിരിക്കുന്ന ഷാരൂഖ് ചിത്രങ്ങൾ.

Story highligts: shah rukh khans look inspired by 1990 superhero film darkman

Next Story