Top

കങ്കണയെ 'വെട്ടി മാറ്റി' കരണ്‍; നാണമില്ലേയെന്ന് ആരാധകര്‍

'ഉംഗലി' സിനിമയുടെ വാര്‍ഷിക പോസ്റ്ററില്‍ നിന്നാണ് കങ്കണയെ കരണ്‍ നീക്കം ചെയ്തത്

3 Dec 2021 11:41 AM GMT
ഫിൽമി റിപ്പോർട്ടർ

കങ്കണയെ വെട്ടി മാറ്റി കരണ്‍; നാണമില്ലേയെന്ന് ആരാധകര്‍
X

'ഉംഗലി' സിനിമയുടെ വാര്‍ഷിക പോസ്റ്ററില്‍ നിന്ന് കങ്കണ റണൗത്തിന്റെ ചിത്രം വെട്ടി മാറ്റി കരണ്‍ ജോഹര്‍. 'ഉംഗലി' പുറത്തിറങ്ങി ഏഴ് വര്‍ഷം പൂര്‍ത്തിയായപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്ററില്‍ നിന്നാണ് കങ്കണയെ കരണ്‍ നീക്കം ചെയ്തത്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെ രൂക്ഷ വിമര്‍ശനവുമായി താരത്തിന്റെ ആരാധകരും രംഗത്തെത്തി.

വ്യക്തി വൈരാഗ്യമാണ് കങ്കണയുടെ ഫോട്ടോ നീക്കം ചെയ്തതിന് പിന്നിലെ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. 'എല്ലാവരുമുണ്ട് എന്തുകൊണ്ട് കങ്കണയെ ക്രോപ്പ് ചെയ്തു'. 'നിങ്ങള്‍ക്ക് അല്‍പ്പമെങ്കിലും നാണമില്ലേ', 'ധര്‍മ്മ പ്രൊഡക്ഷന്‍സ് കങ്കണയെ അര്‍ഹിക്കുന്നില്ല'. 'കങ്കണയോടുള്ള വിരോധം പ്രകടമാണ്' തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിന് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്.


കങ്കണയും കരണും തമ്മിലുള്ള ശത്രുതയുടെ ആരംഭം വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കരണ്‍ ജോഹര്‍ അവതാരകനായുള്ള കോഫി വിത്ത് കരണ്‍ എന്ന ഷോയിലാണ് തുടക്കം. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാകവാഹകനാണെന്ന് കങ്കണ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വന്‍ വാക്കുതര്‍ക്കങ്ങളാണ് ഉണ്ടായത്.

റെസില്‍ ഡി സെല്‍വ സംവിധാനം ചെയ്ത് 2014ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഉംഗലി. സഞ്ജയ് ദത്ത്, ഇമ്രാന്‍ ഹാഷ്മി, രണ്‍ദീപ് ഹൂഡ, കങ്കണ റണൗത്ത് എന്നിവരായിരുന്നു ചിത്രത്തിന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


Next Story