Top

'ഏക്ക് വില്ലൻ റിട്ടേൺസ്'; രണ്ടാം ഭാഗം ജൂലൈ 29 ന് തിയേറ്ററുകളിൽ

പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ട് "ഹീറോസ് ഡോണ്ട് എക്സിസ്റ്' എന്നാണ് സംവിധായകന്റെ കുറിപ്പ്.

27 Jun 2022 10:43 AM GMT
ഫിൽമി റിപ്പോർട്ടർ

ഏക്ക് വില്ലൻ റിട്ടേൺസ്; രണ്ടാം ഭാഗം ജൂലൈ 29 ന് തിയേറ്ററുകളിൽ
X

മോഹിത് സൂരിയുടെ സംവിധാനത്തിൽ 2014 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രം ഏക്ക് വില്ലന്റെ രണ്ടാം ഭാഗം 'ഏക്ക് വില്ലൻ റിട്ടേൺസ്' ജൂലൈ 29ന് തിയേറ്ററുകളിൽ എത്തും. നാല് പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവിടുന്നതിന്‌ ഒപ്പമാണ് സംവിധായകൻ ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചിരിക്കുന്നത്.

ജോൺ എബ്രഹാം, അർജുൻ കപൂർ, താരാ സുതാരിയ, ദിഷ പടാനി എന്നിവർ ഒരു മഞ്ഞ മാസ്കുമായി നിൽക്കുന്ന പോസ്റ്ററുകൾ പങ്കുവച്ചുകൊണ്ട് "ഹീറോസ് ഡോണ്ട് എക്സിസ്റ്' എന്നാണ് സംവിധായകന്റെ കുറിപ്പ്. ആദ്യ ഭാഗത്തേക്കാൾ കൂടുതൽ ആക്ഷനും സസ്‌പെൻസും ഡ്രാമയും തുടർച്ചയിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ഏക്താ കപൂർ നേരത്തെ പറഞ്ഞിരുന്നു. ബാലാജി മോഷൻ പിക്‌ചേഴ്‌സിന്റെയും ടി സീരീസിന്റെയും ബാനറിൽ ശോഭ കപൂർ, ഏക്താ കപൂർ, ഭൂഷൺ കുമാർ, കൃഷൻ കുമാർ, സൂരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സിദ്ധാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2014 ൽ പുറത്തിറങ്ങിയ ഏക്ക് വില്ലൻ വലിയ വിജയമായിരുന്നു.

Story highlights: 'Ek Villain Returns' movie to release on july 29

Next Story