Top

അശ്ലീല ആപ്പ് കേസ്; രാജ് കുന്ദ്രക്കെതിരെ ഇഡി കേസെടുത്തു

വെബ് സീരീസിലോ ബോളിവുഡ് സിനിമകളിലോ വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് മോഡലുകളെയും അഭിനേതാക്കളെയും വഞ്ചിച്ചതായാണ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്

19 May 2022 5:16 AM GMT
ഫിൽമി റിപ്പോർട്ടർ

അശ്ലീല ആപ്പ് കേസ്; രാജ് കുന്ദ്രക്കെതിരെ ഇഡി കേസെടുത്തു
X

ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രക്കെതിരെ ഇഡി കേസെടുത്തു. അശ്ലീല ആപ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് ആരോപിച്ച് കുന്ദ്രയ്ക്കും കൂട്ടാളിള്‍ക്കുമെതിരെ മുംബൈ പൊലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

റാക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന് ശേഷമാണ് കുന്ദ്രയ്‌ക്കെതിരെ ഇഡി കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കുന്ദ്ര അടക്കം സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ ഇടപാടുകള്‍ ഇഡി അന്വേഷിച്ചിട്ടുണ്ട്. എല്ലാ പ്രതികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുന്ദ്രയെ ഇഡി അടുത്തയാഴ്ച ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ് സീരീസിലോ ബോളിവുഡ് സിനിമകളിലോ വേഷങ്ങള്‍ വാഗ്ദാനം ചെയ്ത് മോഡലുകളെയും അഭിനേതാക്കളെയും വഞ്ചിച്ചതായാണ് കുന്ദ്ര ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ്. അഭിനയിപ്പിക്കാമെന്ന വ്യാജേന അഡല്‍റ്റ് ഫിലിം ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നഗ്‌നരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വിസമ്മതിച്ച താരങ്ങളെ ഭീഷണിപ്പെടുത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മാഡ് ദ്വീപ്, മലാഡിലെ അക്‌സയ്ക്ക് സമീപമുള്ള വാടക ബംഗ്ലാവുകളിലും അപ്പാര്‍ട്ടുമെന്റുകളിലുമാണ് ആണ് ചിത്രീകരണം നടന്നത്. ഇത്തരത്തില്‍ ചിത്രീകരിച്ച വീഡിയോ രാജ് കുന്ദ്രയും കൂട്ടാളികളും നടത്തുന്ന സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ള ആപ്പുകളിലേക്ക് അപ്‌ലോഡ് ചെയ്തു. സംഭവത്തില്‍ കുന്ദ്രയെ 2021 ജൂലൈയില്‍ മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തോളം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.

Story Highlights; ED registers case against Raj Kundra in connection with porn racket

Next Story