Top

'തിരയേണ്ട, ഞാൻ ട്വിറ്ററിൽ ഇല്ല, എനിക്കതിന് സമയവുമില്ല'; ട്വിറ്റർ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി കരീന കപൂർ

'ഞാൻ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാൻ അവരോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു'

11 Aug 2022 5:19 AM GMT
ഫിൽമി റിപ്പോർട്ടർ

തിരയേണ്ട, ഞാൻ ട്വിറ്ററിൽ ഇല്ല, എനിക്കതിന് സമയവുമില്ല; ട്വിറ്റർ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി കരീന കപൂർ
X

സോഷ്യൽ മീഡിയ എറ്റവും കൂടുതൽ തിരയുന്ന ബോളിവുഡ് താരമാണ് കരീന കപൂർ ഖാൻ. ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗണ്ട് ഇല്ലാത്ത കരീനയക്ക് നിരവധി ഫാൻ പേജുകളും ഉണ്ട്. ട്വിറ്ററിൽ മുൻനിര ട്രെൻഡുകളിൽ ഇടം നേടിയ താരത്തിന്റെ ചിത്രം 'ലാൽ സിംഗ് ഛദ്ദ'യ്ക്ക് ബഹിഷ്‌കരണ ആഹ്വാനവും നടന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിലവിലുള്ള ട്രെൻഡിനോടും സംസ്കാരത്തോടും പ്രതികരിക്കുകയാണ് കരീന കപൂർ. തനിക്ക് ഇതിനൊന്നും സമയമില്ല എന്നാണ് താരം പറയുന്നത്. നിലവിൽ ഇൻസ്റ്റാ​ഗ്രാമിൽ മാത്രമാണ് താരം സജീവമായി ഉള്ളത്.

'എപ്പോഴും സജീവമായിരിക്കുന്ന ആളുകൾക്കുള്ളതാണ് ട്വിറ്റർ. എനിക്ക് അതിനുള്ള സമയമില്ല.ഞാൻ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാൻ അവരോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എനിക്ക് ട്വിറ്റർ അക്കൗണ്ട് ഇല്ല.'കരീന ന്യൂസ് 18നോട് പ്രതികരിച്ചു. 'ലാൽ സിംഗ് ഛദ്ദ'യിൽ ആമിർ ഖാന്റെ നായികയായാണ് കരീന എത്തിയിരിക്കുന്നത്. "ചിത്രം തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്തിട്ടുണ്ട്, അതിനാൽ പ്രേക്ഷകർക്ക് അവരുടെ സ്വന്തം ഭാഷയിൽ ഇത് കാണാനും ആസ്വദിക്കാനും കഴിയും. " കരീന പറഞ്ഞു.

ലാൽ സിംഗ് ഛദ്ദ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ ആദ്യ പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ടോം ഹാങ്ക്‌സ് ടൈറ്റിൽ റോളിൽ അഭിനയിച്ച 1994ലെ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗമ്പിന്റെ' ഹിന്ദി പതിപ്പാണ് ലാൽ സിംഗ് ചദ്ദ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കരീന കപൂർ ആണ് നായിക. 'ത്രീ ഇഡിയറ്റ്‌സ്' എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിർ ഖാൻ, കരീന കപൂർ ജോഡികൾ ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ലാൽ സിംഗ് ഛദ്ദ'. ചിത്രത്തിൽ ആമിറിന്റെ അമ്മയുടെ വേഷത്തിലാണ് മോന സിംഗ് എത്തുന്നത്.

Story highlights: 'Don't search, I'm not on Twitter, I don't have time'; Kareena Kapoor Reveals Why She Quit Twitter

Next Story