Top

ഫോട്ടോ എടുക്കാൻ പാടില്ല, മൊബൈൽ ഫോൺ അനുവദിക്കില്ല; ആലിയ-രൺബീർ വിവാഹ ചടങ്ങിലെ നിയന്ത്രണങ്ങൾ

ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരൺ ജോഹർ എന്നിവരും അംബാനി കുടുംബവും എത്തിയിട്ടുണ്ട്.

14 April 2022 11:17 AM GMT
ഫിൽമി റിപ്പോർട്ടർ

ഫോട്ടോ എടുക്കാൻ പാടില്ല, മൊബൈൽ ഫോൺ അനുവദിക്കില്ല; ആലിയ-രൺബീർ വിവാഹ ചടങ്ങിലെ നിയന്ത്രണങ്ങൾ
X

ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ആലിയ-രൺബീർ വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. വിവാഹ ചടങ്ങിന്റെ ഒരു ചിത്രം പോലും പുറത്താകാത്തിരിക്കാൻ അപ്പാര്‍ട്ട്‌മെന്റിലേക്ക് വരുന്നവരുടെ ഫോണുകളിലെ ക്യാമറയില്‍ സ്റ്റിക്കറൊട്ടിക്കുകയാണ് സുരക്ഷാ ജീവനക്കാർ. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. അമ്പത്തിൽ താഴെ ആളുകൾ മാത്രമാണ് ചടങ്ങിനായി എത്തിയിരിക്കുന്നത്. അതിൽ ബോളിവുഡ് താരങ്ങളായ കരിഷ്മ കപൂർ, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കരൺ ജോഹർ എന്നിവരും അംബാനി കുടുംബവും എത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാൻ, ദീപിക പദുകോൺ, സഞ്ചയ് ലീല ബൻസാലി, സൽമാൻ ഖാൻ തുടങ്ങി ബോളിവുഡിലെ മുൻനിര താരങ്ങളും സംവിധായകരും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. വിവാഹ ചടങ്ങുകൾക്ക് ശേഷം രൺബീർ കപൂറും ആലിയ ഭട്ടും സിദ്ധിവിനായക ക്ഷേത്രം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. വിവാഹവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിനെത്തിയ എല്ലാ മാധ്യമങ്ങൾക്കും സ്നാക്ക് ബോക്സുകൾ നൽകി.


ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്. ഇന്നലെ ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രൺബീറും ആലിയെയും വിവാഹിതരാവുന്നത്. ഇന്നലെയാണ് രൺബീർ കപൂറിന്‍റെ അമ്മ നീതു സിംഗ് ഇരുവരുടെയും വിവാഹം ഇന്ന് നടക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണ് ആലിയയ്ക്ക് വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നത്. അനുഷ്ക ശർമ, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നീ താരങ്ങളുടെ വിവാഹ വസ്ത്രം സബ്യസാചിയാണ് തയ്യാറാക്കിയത്. വിവാഹ ദിനം ലെഹങ്കയാണ് ആലിയയുടെ വേഷം. സംഗീത്, മെഹന്ദി ചടങ്ങുകൾക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.

Story highlights: Do not take photos, mobile phones are not allowed; Restrictions on Alia-Ranbir Wedding Ceremony

Next Story

Popular Stories