Top

നായകനായി ഡികാപ്രിയോ; ബോളിവുഡിൽ സിനിമയൊരുക്കാൻ ആഗ്രഹിച്ച ഷെയ്ൻ വോൺ

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ബോളിവുഡിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ ശരിവവച്ചുകൊണ്ടായിരുന്നു വോണിന്റെ പ്രതികരണം

5 March 2022 6:33 AM GMT
ഫിൽമി റിപ്പോർട്ടർ

നായകനായി ഡികാപ്രിയോ; ബോളിവുഡിൽ സിനിമയൊരുക്കാൻ ആഗ്രഹിച്ച ഷെയ്ൻ വോൺ
X

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന്റെ അവിചാരിത വിയോഗം ലോക ക്രിക്കറ്റ് ആരാധകരെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയ താരം, ഒരിക്കൽ ബോളിവുഡിന്റെ ഭാഗമാകുന്നതിനെ കുറിച്ച് മനസ്സ് തുറന്നിരുന്നു. ബോളിവുഡ് താരങ്ങളുമായും ബന്ധമുണ്ടായിരുന്ന വോൺ ഒരു ബോളിവുഡ് ഓഫർ കാത്തിരിക്കുന്നുണ്ടെന്നാണ് ഒരിക്കൽ വെളിപ്പെടുത്തിയത്.

ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം ബോളിവുഡിൽ അഭിനയിക്കുമെന്ന് അഭ്യൂഹങ്ങൾ ശരിവവച്ചുകൊണ്ടായിരുന്നു വോണിന്റെ പ്രതികരണം. "ഒരു ഓഫർ വന്നിട്ടുണ്ട്. എനിക്കുവേണ്ടി എന്തെങ്കിലും മികച്ചത് തരുന്ന ഒരാളുണ്ട് " എന്നാണ് അദ്ദേഹം പിടിഐയോട് പറഞ്ഞത്. ''എന്റെ ജീവചരിത്രം നിർമ്മിക്കാൻ ഒരു ഇന്ത്യൻ നിർമ്മാണ കമ്പനി ചർച്ച ചെയ്തിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം വൈകി. ഒരാൾ സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്, അവർ അത് ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു. കൃത്യമായി പറയുകയാണെങ്കിൽ ഇത് ഇന്ത്യയ്ക്കായി ചിത്രീകരിക്കുന്ന ഒരു ഹോളിവുഡ് സിനിമയാണ്. 2008-ൽ ഞങ്ങൾ രാജസ്ഥാൻ റോയൽസിനായി ഭാഗമായതിനെ കുറിച്ചുള്ള കഥയാണ്. ലിയോനാർഡോ ഡികാപ്രിയോ അല്ലെങ്കിൽ ബ്രാഡ് പിറ്റോ ആകും സിനിമയിൽ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം'' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

കഴിഞ്ഞ രാത്രിയിൽ തായ്‌ലാന്‍ഡിലെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52കാരനായ ഷെയ്ന്‍ വോണ് അന്തരിച്ചത്. അപ്രതീക്ഷിതമായ വോണിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം നിരവധി താരങ്ങള്‍ ആദരാഞ്ജലികളുമായി എത്തിയിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും രണ്‍വീര്‍ സിങ്ങും ശില്‍പ്പാ ഷെട്ടിയുമുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും വോണിന്റെ വിയോഗത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നായകനായ വോണിന്റെ മരണത്തില്‍ ടീം ഉടമയായ ശില്‍പ്പാ ഷെട്ടിയും പ്രതികരിച്ചു. ഇതിഹാസങ്ങള്‍ ജീവിക്കുന്നു എന്ന് പറഞ്ഞ് രാജസ്ഥാന്‍ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന വോണിന് ഒപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചാണ് ശില്‍പ്പാ ഷെട്ടി വോണിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ ഊര്‍മിളാ മട്ടോണ്ടകറും, അര്‍ജുന്‍ കപൂറും, ബൊമ്മന്‍ ഇറാനിയും തുടങ്ങി നിരവധി താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വോണിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Story highlights: DiCaprio as actor; Shane Warne wants to make a movie in Bollywood

Next Story