Top

'സ്ത്രീകളുടെ നഗ്നചിത്രങ്ങളെ എതിര്‍ക്കില്ല, ഒരു നടന്‍ നഗ്നനായി പോസ് ചെയ്തപ്പോള്‍ പ്രൈം ടൈം ചര്‍ച്ചാവിഷയം'; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ

28 July 2022 4:18 PM GMT
ഫിൽമി റിപ്പോർട്ടർ

സ്ത്രീകളുടെ നഗ്നചിത്രങ്ങളെ എതിര്‍ക്കില്ല, ഒരു നടന്‍ നഗ്നനായി പോസ് ചെയ്തപ്പോള്‍ പ്രൈം ടൈം ചര്‍ച്ചാവിഷയം; ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ
X

ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ ആരും എതിര്‍ക്കുന്നില്ലെന്നും ഒരു നടന്‍ നഗ്നനായി പോസ് ചെയ്തപ്പോള്‍ പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമായെന്നും സാതി മാലിവാള്‍ പറഞ്ഞു. രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലേയെന്നും സ്വാതി ചോദിക്കുന്നു. ട്വിറ്ററിലൂടെയാണ് സ്വാതി മാലിവാളിന്റെ പ്രതികരണം.

'സമൂഹത്തില്‍ ദിവസേന സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരും എതിര്‍ക്കുന്നില്ല. ഒരു നടന്‍ അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാരണങ്ങളാല്‍, നഗ്നനായി പോസ് ചെയ്തു. അതിപ്പോള്‍ പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമാവുന്നു. രാജ്യത്ത് വേറെയും പ്രശ്‌നങ്ങളില്ലേ?' സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു.

അടുത്തിടെയാണ് നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ രണ്‍വീര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരാതി ലഭിച്ചതോടെ ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തന്നുവെന്ന്് ആരോപിച്ച് രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിങിനെതിരെ മുംബൈയിലെ ചെമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഫോട്ടോകളിലൂടെ നടന്‍ സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അവരുടെ എളിമയെ അപമാനിക്കുകയും ചെയ്തുവെന്നാണ് എന്‍ജിഒ ഭാരവാഹി പരാതിയില്‍ ആരോപിച്ചത്.

Story Highlights; Delhi Women's Commission Chairperson Swati Maliwal reacts on Ranveer singh's nude photoshoot

Next Story