Top

മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് 'ദീപ്‌വീര്‍' ചിത്രങ്ങള്‍ വൈറല്‍

ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം 'എന്റെ ഹൃദയം മുഴുവന്‍' എന്നാണ് താരം കുറിച്ചത്

17 Nov 2021 7:51 AM GMT
ഫിൽമി റിപ്പോർട്ടർ

മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദീപ്‌വീര്‍ ചിത്രങ്ങള്‍ വൈറല്‍
X

ബോളിവുഡ് സിനിമ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന താര ദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിംഗും. ഇരുവരും മൂന്നാം വിവാഹം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദീപിക തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.


ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കൊപ്പം 'എന്റെ ഹൃദയം മുഴുവന്‍' എന്നാണ് ദീപിക കുറിച്ചത്. താരത്തിന്റെ ചിത്രം കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു. നിരവധി ആളുകളാണ് ദീപകയ്ക്ക് ആശംസകളുമായെത്തിയത്.


2006ല്‍ പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നഡ ചിത്രത്തിലൂടെയാണ് താരം ആദ്യമായി സിനിമയിലെത്തുന്നത്. തൊട്ടടുത്ത വര്‍ഷംഓം ശാന്തി ഓം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. ഈ സിനിമയിലൂടെ ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുളള ഫിലിം ഫെയര്‍ പുരസ്‌ക്കാരവും ലഭിച്ചിരുന്നു.

Next Story