Top

'ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു, ദൈവമാണ് അമ്മയെ അയച്ചത്'; വിഷാദ നാളുകളെക്കുറിച്ച് ദീപിക

മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകൾ ഉള്ളതിനാൽ ആദ്യമൊക്കെ വൈദ്യസഹായം തേടാൻ തനിക്ക് മടിയായിരുന്നു

6 Aug 2022 2:02 AM GMT
ഫിൽമി റിപ്പോർട്ടർ

ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു, ദൈവമാണ് അമ്മയെ അയച്ചത്; വിഷാദ നാളുകളെക്കുറിച്ച് ദീപിക
X

വിഷാദാവസ്ഥ നേരിട്ട നാളുകളുടെ ഓർമ്മ പങ്കുവെച്ച് ദീപിക പദുകോൺ. അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ആ ദിനങ്ങളിൽ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. അമ്മയാണ് അവസ്ഥയിൽ നിന്ന് തിരിച്ചുവരാൻ തന്നെ സഹായിച്ചത് എന്നും നടി വ്യക്തമാക്കി. മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപിക.

'കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സമയമായിരുന്നു അത്. യാതൊരു കാരണവുമായില്ലാതെയാണ് അത്തരം തോന്നലുകൾ ഉണ്ടായത്. പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു', ദീപിക ഓർക്കുന്നു.

'എന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. അവർ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാൻ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. ഇതൊന്നുമായിരുന്നില്ല കാരണം. തീർത്തും ശൂന്യമായ ഒരു സ്ഥലത്ത് നിന്നുമാണ് അത് വന്നത്. അമ്മയ്ക്ക് അത് മനസിലായി. ദൈവമാണ് അമ്മയെ അയച്ചത്', നടി പറഞ്ഞു.

തനിക്ക് വൈദ്യസഹായം ആവശ്യമായിരുന്നു. മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകൾ ഉള്ളതിനാൽ ആദ്യമൊക്കെ വൈദ്യസഹായം തേടാൻ തനിക്ക് മടിയായിരുന്നു. പിന്നീട് കുറച്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ അവസ്ഥയിൽ മാറ്റമുണ്ടായെന്നും ദീപിക കൂട്ടിച്ചേർത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

story highlights: deepika padukone recalls the difficult phase of her life

Next Story