Top

''ഇന്ത്യൻ സിനിമയിൽ നമ്മൾ കണ്ടതും അനുഭവിച്ചതും ഒന്നുമല്ല ഈ സിനിമയിലുള്ളത്'' ഗെഹരായിയാനെ കുറിച്ച് ദീപിക പദുകോൺ

പ്രണയകഥകളും റിലേഷൻഷിപ്പ് ഡ്രൈവുകളും ഉൾപ്പെടുന്ന പല ചിത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഈ കഥാപാത്രം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്

25 Jan 2022 10:19 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സിനിമയിൽ നമ്മൾ കണ്ടതും അനുഭവിച്ചതും ഒന്നുമല്ല ഈ സിനിമയിലുള്ളത് ഗെഹരായിയാനെ കുറിച്ച് ദീപിക പദുകോൺ
X

പ്രണയവും പ്രണയ രംഗങ്ങളൂം ഇന്ത്യൻ സിനിമകളിൽ നിരവധി കാണിക്കുന്നുണ്ടെങ്കിലും ഇതുവരെ കാണ്ടതും അനുഭവിച്ചതും അല്ല 'ഗെഹരായിയാൻ' എന്നാണ് ദീപിക പദുകോൺ പറയുന്നത്. ചിത്രത്തിലെ നിരവധി സ്വകാര്യ നിമിഷങ്ങൾ ആദ്യ ഗാനത്തിൽ നിന്ന് തന്നെ കാണാൻ സാധിക്കും. അത്തരം പ്രണയ രംഗങ്ങളെ ചിത്രീകരിക്കുന്ന സമയത്തെ അനുഭവങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

''ഇന്ത്യൻ സിനിമയിൽ നമ്മൾ കണ്ടതും അനുഭവിച്ചതും ഒന്നുമല്ല ഈ സിനിമയിലുള്ളത്. അതിനാൽ തന്നെ കഥാപാത്രങ്ങളിലൂടെ ഉള്ള യാത്രകളിലൂടെ ഇങ്ങനെ സാധ്യമാവൂ. ഇത്തരത്തിൽ ഒരു കാര്യം മുൻപ് താൻ ചെയ്തിട്ടില്ല. പ്രണയകഥകളും റിലേഷൻഷിപ്പ് ഡ്രൈവുകളും ഉൾപ്പെടുന്ന പല ചിത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഈ കഥാപാത്രം അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ ബോൾഡ് ആയ ഒരു കഥാപാത്രമാണിത്. എന്നാൽ നമ്മൾ കേൾക്കുന്ന അർത്ഥത്തിലുള്ള ബോൾഡ് ആയ കഥാപാത്രമല്ല. പച്ചയായ ഒരു കഥാപാത്രം. വളരെ നഗ്നവും ദുർബലവുമായ ഒരു കഥാപാത്രം. നമ്മുടെ ഉള്ളിൽ നിന്നും ആഴത്തിൽ വന്നാൽ മാത്രമേ ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാൻ പറ്റു. കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അപ്പോൾ സുഖകരമല്ലാത്ത പല കാര്യങ്ങളും അനുഭവിച്ചു. അങ്ങനെ ഉണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് ആയും വന്നു.'' ദീപിക പറയുന്നു.

ചിത്രത്തിൽ പ്രണയ നിമിഷങ്ങൾ ചിത്രീകരിക്കാൻ ഇന്റിമേറ്റ് സംവിധായക തന്നെ ഉണ്ട്. 'ഗെഹരായിയാനി'ലെ ഇന്റിമേറ്റ് സംവിധായക ദർ ഗായി ആണ്. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ധർമ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ നിർമ്മാണം. നസറുദ്ദീൻ ഷാ, അനന്യ പാണ്ഡെ, ധൈര്യ കർവ, രജത് കപൂർ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. സംഗീത സംവിധാനം കബീർ കത്‍പാലിയ, സവേര മേഹ്‍ത എന്നിവരാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. ഫെബ്രുവരി 11നാണ് റിലീസ്. ആണ് ദീപിക പദുക്കോണിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്‍തത്.

Next Story